സഞ്ജു ഇന്ത്യയിലെ ഏറ്റവും മികച്ച യുവ ബാറ്റ്സ്മാന്‍, സംശയമുള്ളവരെ വെല്ലുവിളിച്ച് ഗംഭീര്‍

By Web Team  |  First Published Sep 22, 2020, 8:48 PM IST

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞ സഞ്ജു 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചിരുന്നു. രാജസ്ഥാനുവേണ്ടി അതിവേഗ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാത്തെ ബാറ്റ്സ്മാനാണ് സഞ്ജു.


ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ വെടിക്കെട്ട് പ്രകടനവുമായി മനം കവര്‍ന്ന മലയാളി താരം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സഞ്ജു ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മാത്രമല്ല, ഏറ്റവും മികച്ച യുവ ബാറ്റ്സ്മാനും കൂടിയാണെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തു.

Sanju Samson is not just the best wicketkeeper batsmen in India but the best young batsman in India!
Anyone up for debate?

— Gautam Gambhir (@GautamGambhir)

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞ സഞ്ജു 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചിരുന്നു. രാജസ്ഥാനുവേണ്ടി അതിവേഗ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാത്തെ ബാറ്റ്സ്മാനാണ് സഞ്ജു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിക്കെതിരെ 18 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ജോസ് ബട്‌ലറാണ് രാജസ്ഥാനുവേണ്ടി അതിവേഗ അറ്‍ധസെഞ്ചുറി നേടിയ ബാറ്റ്സ്മാന്‍. 2012ല്‍ രാജസ്ഥാനുവേണ്ടി ഓവൈസ് ഷായും 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചിരുന്നു.

Latest Videos

undefined

ചെന്നൈക്കെതിരെ 32 പന്തില്‍ 200 പ്രഹരശേഷിയില്‍ 74 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതില്‍ ഒമ്പത് സിക്സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടുന്നു. ജഡേജക്കെതിരെ ഒരോവറില്‍ രണ്ട് സിക്സറിന് പറത്തിയ സഞ്ജു പിയൂഷ് ചൗളയെ അടുത്ത ഓവറില്‍ മൂന്ന് സിക്സറന് പറത്തി.

ചെന്നൈക്കെതിരെ ഇതുവരെയുള്ള മോശം റെക്കോര്‍ഡും സഞ്ജു ഇന്ന് തിരുത്തി. ഇന്നത്തെ മത്സരത്തിന് മുമ്പ് ചെന്നൈക്കെതിരെ കളിച്ച ഏഴ് ഇന്നിംഗ്സില്‍ 11.29 ശരാശറിയില്‍ 79 റണ്‍സായിരുന്നു സഞ്ജുവിന്റെ ശരാശരി. ഉയര്‍ന്ന സ്കോര്‍ 26ഉം.

click me!