ധോണി ഉള്‍പ്പെടെയുള്ള താരങ്ങളെ പുറത്താക്കണം; ചെന്നൈയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗൗതം ഗംഭീര്‍

By Web Team  |  First Published Oct 29, 2020, 5:31 PM IST

ക്യാപ്റ്റന്‍ ധോണിക്കും സംഘത്തിനുമെതിരെ കടുത്ത വിമര്‍ശനമാണ് ഗംഭീര്‍ ഉന്നയിച്ചിരിക്കുന്നത്. ധോണി ഉള്‍പ്പെടെയുള്ളവരെ ടീമില്‍ നിന്ന് പുറത്താക്കണമെന്നാണ് ഗംഭീറിന്റെ പക്ഷം.


ദില്ലി: ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തുപോകുന്നത്. രണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ച് അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പ് നേരത്തെ തുടങ്ങനാണ് ചെന്നൈ ശ്രമിക്കുന്നത്. ചെന്നൈയുടെ ദയനീയ പ്രകടനത്തില്‍ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

ക്യാപ്റ്റന്‍ ധോണിക്കും സംഘത്തിനുമെതിരെ കടുത്ത വിമര്‍ശനമാണ് ഗംഭീര്‍ ഉന്നയിച്ചിരിക്കുന്നത്. ധോണി ഉള്‍പ്പെടെയുള്ളവരെ ടീമില്‍ നിന്ന് പുറത്താക്കണമെന്നാണ് ഗംഭീറിന്റെ പക്ഷം. എന്നാല്‍ ധോണിയുടെ പേരെടുത്ത് ഗംഭീര്‍ സംസാരിച്ചിട്ടില്ല. മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ ഗംഭീറിന്റെ വാക്കുകള്‍. ''പ്രതിഭകളായ നിരവധി താരങ്ങള്‍ ചെന്നൈ ടീമിലുണ്ട്. എന്നാല്‍ സീനിയര്‍ താരങ്ങളായ ഇവര്‍ വരും സീസണില്‍ ഇവര്‍ ടീമിനൊപ്പം തുടരാനിടയില്ല. ടീം അഴിച്ചുപണിയേണ്ട സമയം അതിക്രമിച്ചിരുന്നു. അവര്‍ക്ക് പ്രായം അനുകൂല ഘടകമല്ല. ഇവരെ ചെന്നൈ ഒഴിവാക്കിയേ തീരു. ഒരു താരലേലത്തിലും ചെന്നൈ സജീവമായി പങ്കെടുക്കാറില്ല. എന്നാല്‍ അടുത്ത സീസണില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ സ്വന്തമാക്കുന്ന ടീം ചെന്നൈ ആയിരിക്കും.

Latest Videos

undefined

ഇപ്പോഴത്തെ ടീമിലുള്ള രണ്ട് താരങ്ങളെ മാത്രം ചെന്നൈ നിലനിര്‍ത്തിയാല്‍ മതിയാകും. സാം കറന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ആ താരങ്ങള്‍. ബാക്കിയെല്ലാ താരങ്ങളേയും ഒഴിവാക്കണം. സീസണില്‍ ഏറ്റവും കൂടുതല്‍ അധ്വാനിച്ച താരമാണ് കറന്‍. അവനെ കൈവിടരുത്. ജഡേജയും മികച്ച പ്രകടനം പുറത്തെടുത്തു. അദ്ദേഹത്തേയും ചെന്നൈയ്ക്ക് നിലനിര്‍ത്താം.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.

എന്നാല്‍ അടുത്ത സീസണിലെ ചെന്നൈയെ ധോണി തന്നെ നയിക്കുമെന്ന് സിഇഒ കാശി വിശ്വനാഥന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 

click me!