ഒളിംപ്യന് ഐപിഎല്ലില്‍ എന്തു കാര്യം; കൊല്‍ക്കത്തയുടെ പദ്ധതിയില്‍ കണ്ണുതള്ളി എതിരാളികള്‍

By Web Team  |  First Published Sep 17, 2020, 12:07 PM IST

ക്രിക്കറ്റാണെങ്കിലും എതിരാളികളെ ഓടിത്തോല്‍പിക്കാന്‍ കൊല്‍ക്കത്ത. സര്‍പ്രൈസ് പ്ലാനിനെ കുറിച്ചറിയാം. 
 


ദുബായ്: ഐപിഎല്‍ തയ്യാറെടുപ്പുകളില്‍ ഇക്കുറി വലിയ വെറൈറ്റി കാണിച്ചത് ബ്രണ്ടന്‍ മക്കല്ലം പരിശീലിപ്പിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. ലോകത്തെ മികച്ച ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകരെയെല്ലാം വിവിധ ടീമുകള്‍ ക്യാമ്പില്‍ എത്തിച്ചപ്പോള്‍ കൊല്‍ക്കത്ത മുന്‍ ഒളിംപ്യനെ തന്നെയിറക്കി. ഒരു സ്‌പ്രിന്‍റര്‍ക്ക് ക്രിക്കറ്റില്‍ എന്ത് കാര്യമെന്ന് ചോദിച്ചാല്‍ ഉത്തരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പറയും. 

ന്യൂസിലന്‍ഡില്‍ നിന്നുള്ള ഒളിംപിക്‌സ് സ്‌പ്രിന്‍റായ ക്രിസ് ഡൊണാള്‍ഡ്‌സണ്‍ ആണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമുള്ളത്. കൊല്‍ക്കത്തയുടെ സ്‌ട്രങ്‌ത് ആന്‍ഡ് കണ്ടീഷണിംഗ് കോച്ചാണ് ഈ നാല്‍പ്പത്തിയഞ്ചുകാരന്‍. 

Latest Videos

undefined

രാജാവായി തിരിച്ചെത്താന്‍ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ സഞ്ജുവിന്‍റെ റോള്‍ എന്ത്? പ്ലേയിംഗ് ഇലവന്‍ സാധ്യതകള്‍

'ഫീല്‍ഡിംഗില്‍ പന്തിന് പിന്നാലെ ഓടുന്നത്, റണ്‍ഔട്ട് എന്നിവ നിര്‍ണായകമാണ്. ആദ്യത്തെ രണ്ട് മീറ്റര്‍ ഓട്ടത്തില്‍തന്നെ മാറ്റം വരുത്താനാകും. അതിലാണ് പരിശീലനം ചെയ്യിപ്പിക്കുന്നത്. താരങ്ങളുടെ എല്ലാ ശൈലിയും മാറ്റിയെടുക്കുകയല്ല, ഇവരെല്ലാം മികച്ചവര്‍ തന്നെയാണ്. ഓട്ടത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താന്‍ ചില പൊടിക്കൈകള്‍ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്' എന്ന് ഡൊണാള്‍ഡ്‌സണ്‍ വ്യക്തമാക്കി. 

അങ്ങനൊന്നും പോയിപ്പോവൂല്ല; തകരാന്‍ സാധ്യതയില്ലാത്ത 'തല'യുടെ ഐപിഎല്‍ റെക്കോര്‍ഡുകള്‍

ക്രിസ് ഡൊണാള്‍ഡ്‌സണിന്‍റെ പരിശീലനത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് കൊല്‍ക്കത്ത താരങ്ങള്‍ക്കുള്ളത്. മികച്ച വ്യായാമമുറകളാണ് അദേഹത്തിന്‍റേത് എന്ന് യുവ പേസര്‍ ശിവം മാവി പറഞ്ഞു. എന്ത് മാറ്റമാണ് വരുത്താനുള്ളത് എന്ന് ഒറ്റ നോട്ടത്തില്‍ ക്രിസ് ഡൊണാള്‍‌ഡ്‌സണിന് മനസിലാകും എന്ന് കമലേഷ് നാഗര്‍കോട്ടി പ്രതികരിച്ചു. 1996, 2000 ഒളിംപിക്‌സുകളിലാണ് ക്രിസ് ഡൊണാള്‍ഡ്‌സണ്‍ ന്യൂസിലന്‍ഡിനെ പ്രതിനിധീകരിച്ചത്. 

കോലിയും എബിഡിയും സംഭവമായിരിക്കാം, ആര്‍സിബിക്ക് നിര്‍ണായകം മറ്റൊരു താരമെന്ന് ഗംഭീര്‍

click me!