'അയാളെ പോലുള്ള ഫിനിഷര്‍മാര്‍ അപൂര്‍വം'; ഇന്ത്യന്‍ യുവതാരത്തിന് ടോം മൂഡിയുടെ പ്രശംസ

By Web Team  |  First Published Nov 7, 2020, 3:31 PM IST

ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഹര്‍ദിക് പാണ്ഡ്യ പുറത്തെടുത്ത പ്രകടനം കണ്ട് മുന്‍താരം ഗൗതം ഗംഭീറും പ്രശംസിച്ചിരുന്നു


ദുബായ്: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷറുടെ പേര് ചര്‍ച്ച ചെയ്യുമ്പോള്‍ എപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്ന പേര് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയുടേതാണ്. ഫിനിഷിംഗില്‍ ധോണിയോളം വൈഭവമുള്ള ഒരു താരത്തെ അടുത്ത കാലത്തൊന്നും കണ്ടിട്ടുമില്ല. എന്നാലിപ്പോള്‍ ഫിനിഷിംഗില്‍ അമ്പരപ്പിക്കുന്ന മറ്റൊരു താരത്തിന്‍റെ പേരുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ മുന്‍താരവും പരിശീലകനുമായ ടോം മൂഡി. 

Latest Videos

undefined

'ഹര്‍ദിക്കിനെ പോലുള്ള ഫിനിഷര്‍മാര്‍ അപൂര്‍വമാണ്. ഫോമിലുള്ളപ്പോള്‍ അയാളെ ആരായാലും ടീമിലെടുത്തിരിക്കും. 170-175 സ്‌കോറിലൊതുങ്ങും എന്ന് തോന്നുന്നിടത്തു നിന്ന് മികച്ച നിലയിലേക്ക് എത്തിക്കാന്‍ അദേഹത്തിനാകും. ഡല്‍ഹി കാപിറ്റല്‍സിനെതിരെ 14 പന്തുകള്‍ മാത്രമാണ് കളിച്ചത് എങ്കിലും ആ ഇന്നിംഗ്‌സ് മാറ്റിമറിച്ചു എന്നും മൂഡി പറഞ്ഞു. 

ആരൊക്കെ വന്നാലും പോയാലും ആര്‍സിബി പഴയ ആര്‍സിബി തന്നെ; കിരീടമില്ലാതെ 13 വര്‍ഷം

ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഹര്‍ദിക് പാണ്ഡ്യ പുറത്തെടുത്ത പ്രകടനത്തെ മുന്‍താരം ഗൗതം ഗംഭീറും പ്രശംസിച്ചിരുന്നു. അവിശ്വസനീയമാണിത്. 'സ്‌കോര്‍ 170 മാത്രമാകും എന്ന് വിചാരിക്കുന്നിടത്തു നിന്ന് 200ലെത്തിച്ചത് വിശ്വസിക്കാനേ കഴിയില്ല. പാണ്ഡ്യ 14 പന്തില്‍ അഞ്ച് സിക്‌സറുകള്‍ സഹിതം 37 റണ്‍സെടുത്തത് നിര്‍ണായകമായി' എന്നും ഗംഭീര്‍ പറഞ്ഞു. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ 57 റണ്‍സിന് മുംബൈ കീഴ്‌പ്പെടുത്തിയപ്പോള്‍ പാണ്ഡ്യയുടെ ഇന്നിംഗ്‌സും നിര്‍ണായകമായി. 

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ഫിനിഷറുടെ റോള്‍ നന്നായി കൈകാര്യം ചെയ്തു ഹര്‍ദിക് പാണ്ഡ്യ. 13 മത്സരങ്ങളില്‍ 278 റണ്‍സാണ് സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ പുറത്താകാതെനേടിയ 60 റണ്‍സ്. 182.89 സ്‌ട്രൈക്ക് റേറ്റും 39.71 ശരാശരിയും ഹര്‍ദിക്കിന്‍റെ പേരിലുണ്ട്. വെടിക്കെട്ട് വീരനായ ഹര്‍ദിക് 25 സിക്‌സറുകളുമായി സിക്‌സര്‍ വീരന്‍മാരുടെ പട്ടികയില്‍ മുന്നിലുണ്ട്. എന്നാല്‍ ശസ്‌ത്രക്രിയക്ക് ശേഷമുള്ള തിരിച്ചുവരവായതിനാല്‍ ഓള്‍റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ പന്തെറിയുന്നില്ല. 

എബിഡിയുടെ വിക്കറ്റ് കണ്‍മണിക്കുള്ള സമ്മാനം; നടരാജന്‍റെ സന്തോഷ വാര്‍ത്ത പങ്കിട്ട് വാര്‍ണര്‍

click me!