വിജയങ്ങളില്‍ അയാള്‍ക്കും പങ്കുണ്ട്; ഫ്‌ളമിംഗിന് അര്‍ഹിച്ച അംഗീകാരം നല്‍കണമെന്ന് ധോണി

By Web Team  |  First Published Oct 5, 2020, 3:05 PM IST

മൂന്ന് കളി തോറ്റ ചെന്നൈ ഇതുവരെ രണ്ട് മത്സരങ്ങളാണ് ജയിച്ചത്. നാല് പോയിന്റുകളുമായി ആറാം സ്ഥാനത്താണ് ടീം. ചെന്നൈയുടെ മുന്‍നിരയുടെ മോശം പ്രകടനത്തെ കുറിച്ചായിരുന്നു ഇത്രയും ദിവസങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നത്.
 


ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്ന് തുടര്‍ തോല്‍വികള്‍ക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നടത്തിയത്. ഇന്നലെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 10 വിക്കറ്റിന്റെ ജയമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. ഷെയ്ന്‍ വാട്‌സണ്‍ (83)- ഫാഫ് ഡു പ്ലെസിസ് (87) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

പഞ്ചാബിനെതിരായ വിജയം പോലൊരു തുടക്കമാണ് ഞങ്ങള്‍ ഐപിഎല്ലില്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ധോണി പറഞ്ഞു. ''പ്രതിസന്ധി ഘട്ടത്തില്‍ പരിചയസമ്പത്താണ് ഗുണം ചെയ്തത്. അടുത്ത മത്സരങ്ങളിലും ഇത് തുടരുമെന്ന് കരുതുന്നു. പഞ്ചാബിനെതിരായ വിജയം പോലൊരു തുടക്കമാണ് ടീം മാനേജ്‌മെന്റും പ്രതീക്ഷിച്ചിരുന്നത്. ടീം ഗെയിമാണ് കളിച്ചത്. ഈ സ്ഥിരത ടീം നിലനിര്‍ത്തുമെന്ന് കരുതുന്നു. 

Latest Videos

undefined

മറ്റൊരു കാര്യം ടീം കോച്ച് സ്റ്റീഫന്‍ ഫ്ളെമിംഗിന് അര്‍ഹിച്ച നേട്ടം പലപ്പോഴും ലഭിക്കുന്നില്ലെന്നുള്ളതാണ്. ടീമിലെ തീരുമാനങ്ങളില്‍ കോച്ചും ക്യാപ്റ്റനും എപ്പോഴും ഒറ്റക്കെട്ടാണ്. അതുകൊണ്ടുതന്നെ ഫ്‌ളമിംഗ് പരിഗണന അര്‍ഹിക്കുന്നു. കുറച്ച് മത്സരങ്ങള്‍ മാത്രം കളിച്ചാല്‍ വാട്സണ്‍ ഗംഭീര പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പായിരുന്നു. വാട്സണ്‍ നെറ്റ്സില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ അത് ഗ്രൗണ്ടില്‍ പ്രകടിപ്പിക്കാന്‍ കഴിയാതിരുന്നതായിരുന്നു പ്രശ്‌നം. 
 
ഡുപ്ലെസി മുന്നില്‍ നിന്ന് നയിക്കുന്ന ബാറ്റ്‌സ്മാനാണ്. ബൗളര്‍മാരെ ആശയക്കുഴപ്പത്തിലാക്കാന്‍ ഡുപ്ലെസിക്ക് സാധിക്കാറുണ്ട്. അവര്‍ പരസ്പരം അഭിനന്ദിക്കുന്ന ഓപ്പണര്‍മാരാണ്.'' ധോണി പറഞ്ഞുനിര്‍ത്തി. ടീം സെലക്ഷനെ കുറിച്ച് ഞങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടാവാറില്ലെന്ന് കരുതരുതെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

മൂന്ന് കളി തോറ്റ ചെന്നൈ ഇതുവരെ രണ്ട് മത്സരങ്ങളാണ് ജയിച്ചത്. നാല് പോയിന്റുകളുമായി ആറാം സ്ഥാനത്താണ് ടീം. ചെന്നൈയുടെ മുന്‍നിരയുടെ മോശം പ്രകടനത്തെ കുറിച്ചായിരുന്നു ഇത്രയും ദിവസങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നത്.

click me!