സീസണില്‍ ചെന്നൈയുടെ അവസ്ഥ പരിതാപകരമായി പോയതിന്റെ കാരണം വ്യക്തമാക്കുകയണാണ് ക്യാപ്റ്റന്‍ ധോണി. തീപ്പൊരിയുള്ള യുവതാരങ്ങളെ ചെന്നൈ ഡ്രസിംഗ് റൂമില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് ധോണി പറയുന്നത്.
ദുബായ്: ഐപിഎല്‍ ആരാധകര്‍ക്ക് കടുത്ത ഞെട്ടലുണ്ടാക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് മടങ്ങുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെട്ടതോടെയാണ് സിഎസ്‌കെ പ്ലേ ഓഫിന് യോഗ്യത നേടാതെ പുറത്തുപോകുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സിഎസ്‌കെയ്ക്ക് ഈയൊരു ഗതി വന്നത്.
സീസണില്‍ ചെന്നൈയുടെ അവസ്ഥ പരിതാപകരമായി പോയതിന്റെ കാരണം വ്യക്തമാക്കുകയണാണ് ക്യാപ്റ്റന്‍ ധോണി. തീപ്പൊരിയുള്ള യുവതാരങ്ങളെ ചെന്നൈ ഡ്രസിംഗ് റൂമില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് ധോണി പറയുന്നത്. ''ഡ്രസിങ് റൂമില്‍ ടീം വിജയിക്കണമെന്ന് ആഗ്രഹിച്ച താങ്ങള്‍ കുറവായിരുന്നു. ആര്‍ക്കും അത്തരത്തില്‍ ഒരാഗ്രഹം കണ്ടില്ല. ഈ സീസണില്‍ ശരിക്കും ഞങ്ങള്‍ ഏറെ പിന്നിലായിരുന്നു.
undefined
ഇനിയുള്ള മത്സരങ്ങളില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയാല്‍ അവര്‍ക്ക് സമ്മര്‍ദ്ദം ഇല്ലാതെ കളിക്കാന്‍ സാധിക്കും. എപ്പോഴും കാര്യങ്ങള്‍ ശരിയായ രീതിയില്‍ വരണമെന്നില്ല. ടീമിന്റെ രീതികള്‍ തെറ്റാണെന്ന് പരിശോധിക്കും.'' ധോണി പറഞ്ഞുനിര്‍ത്തി.
രാജസ്ഥാനോട് ഏഴ് വിക്കറ്റിന് പരാജയപ്പെട്ടതോടെ 10 മത്സരത്തില്‍ നിന്ന് മൂന്ന് ജയം മാത്രമുള്ള സിഎസ്‌കെ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സീസണില്‍ നാല് മത്സരം മാത്രം അവശേഷിക്കെ ഇനിയൊരു തിരിച്ചുവരവ് സിഎസ്‌കെയ്ക്ക് അസാധ്യമാണ്. നേരത്തെ തന്നെ യുവതാരങ്ങളെ പരിഗണിക്കുന്നതില്‍ സിഎസ്‌കെ മടി കാണിക്കുന്നതിനെതിരേ വിമര്‍ശനം ശക്തമായിരുന്നു. മാത്രമല്ല ഫോമിലല്ലാത്ത കേദാര്‍ ജാദവിന് തുടര്‍ച്ചയായി അവസരം നല്‍കുകയും ചെയ്തു.
ഇതോടെ സിഎസ്‌കെ മാനേജ്മെന്റിന്റെ നടപടിക്കെതിരെയാണ് വിമര്‍ശനം ശക്തമാവുന്നത്. എന്തായാലും ധോണിയുടെ വാക്കുകള്‍ സിഎസ്‌കെയുടെ പ്രതീക്ഷകള്‍ അവസാനിച്ചുവെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.