ഇന്നലെ രണ്ട് വിക്കറ്റാണ് ഡൽഹി കാപിറ്റല്‍സ് താരമായ മിശ്ര സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വീഴ്ത്തിയത്
അബുദാബി: ട്വന്റി 20 ബൗളിംഗില്‍ അമിത് മിശ്രയ്ക്ക് വീണ്ടും ഇന്ത്യന്‍ റെക്കോര്‍ഡ്. ട്വന്‍റി 20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടത്തിൽ അമിത് മിശ്രയെത്തി. 255 വിക്കറ്റുകളുമായി പിയൂഷ് ചൗളയുടെ നേട്ടത്തിനൊപ്പമാണ് എത്തിയത്.
ഇന്നലെ രണ്ട് വിക്കറ്റാണ് ഡൽഹി കാപിറ്റല്‍സ് താരമായ മിശ്ര സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വീഴ്ത്തിയത്. ഐപിഎല്‍ വിക്കറ്റുവേട്ടയിൽ രണ്ടാം സ്ഥാനത്താണ് മിശ്ര. ആകെ 159 വിക്കറ്റുകള്‍ ഐപിഎല്ലില്‍ മിശ്ര നേടിയിട്ടുണ്ട്. 170 വിക്കറ്റുകളുമായി ലസിത് മലിംഗയാണ് ഒന്നാമത്.
undefined
ലോകകപ്പ് ടീമിലുണ്ടാകുമോ, മനസിലെന്ത്; തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍
ഐപിഎല്ലില്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍ പന്ത് കൊണ്ട് തിളങ്ങിയ മത്സരത്തില്‍ സൺറൈസേഴ്സ് ഹൈദരാബാദ് സീസണിലെ ആദ്യജയം സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസിനെ 15 റൺസിന് ഹൈദരാബാദ് തോൽപ്പിച്ചു. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത റാഷിദ് ഖാന്‍ ആണ് മാന്‍ ഓഫ് ദ് മാച്ച്.
മിന്നലാട്ടം തുടരാന്‍ സഞ്ജു; രാജസ്ഥാന്‍ മൂന്നാം മത്സരത്തിന് ഇറങ്ങുന്നു
ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍(33 പന്തില്‍ 45), ജോണി ബെയര്‍സ്റ്റോ(48 പന്തില്‍ 53), ടീമില്‍ മടങ്ങിയെത്തിയ കെയ്‌ന്‍ വില്യംസണ്‍(26 പന്തില്‍ 41) എന്നിവരുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 162 റണ്‍സെടുത്തു. അമിത് മിശ്രയും കാഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം നേടി.
രാവിലെ അഞ്ചരയ്‌ക്ക് ഗ്രൗണ്ടിലേക്ക്, ലോക്ക്‌ഡൗണില്‍ കഠിന പരിശീലനം; വിജയരഹസ്യം തുറന്നുപറഞ്ഞ് സഞ്ജു
മറുപടി ബാറ്റിംഗില്‍ ഡല്‍ഹി യുവനിരയെ തുടക്കത്തിലെ പ്രതിരോധത്തിലാക്കി സണ്‍റൈസേഴ്‌സ്. ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 147 റണ്‍സേ നേടാനായുള്ളൂ. റാഷിദ് ഖാന്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും ഖലീല്‍ അഹമ്മദും ടി നടരാജനും ഓരോ വിക്കറ്റും നേടി. 34 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ടോപ് സ്‌കോറര്‍. ഋഷഭ് പന്ത് 28നും ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ 21നും ശ്രേയസ് അയ്യര്‍ 17നും പുറത്തായി.
Powered by