സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ എം എസ് ധോണിയിറങ്ങുന്നത് അപൂര്‍വ നേട്ടം കൊയ്യാന്‍. മുന്‍പ് ഈ നേട്ടത്തിലെത്തിയത് രണ്ടേരണ്ട് ഇന്ത്യന്‍ താരങ്ങള്‍.
ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി ഇറങ്ങുന്നത് സുപ്രധാന നേട്ടം നോട്ടമിട്ട്. ടി20 ക്രിക്കറ്റില്‍ 300 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാം ഇന്ത്യന്‍താരം എന്ന നേട്ടത്തിന് തൊട്ടരികെയാണ് ആരാധകരുടെ 'തല'.
ടി20 കരിയറിലാകെ 298 സിക്‌സുകളാണ് ധോണിയുടെ പേരിലുള്ളത്. മുന്നിലുള്ള രോഹിത് ശര്‍മ്മ 368 ഉം സുരേഷ് റെയ്‌ന 311 ഉം സിക്‌സുള്‍ നേടിയിട്ടുണ്ട്. റെയ്‌ന ഈ സീസണില്‍ കളിക്കാത്തതിനാല്‍ ചിന്നത്തലയെ മറികടക്കാനും തലയ്‌ക്ക് അവസരമുണ്ട്. മിന്നും ഫോമില്‍ തിരിച്ചെത്തി ഇന്ന് എട്ട് സിക്‌സുകള്‍ നേടിയാല്‍ മറ്റൊരു നേട്ടവും ധോണിയെ കാത്തിരിക്കുന്നു.
undefined
'മണ്ടന്‍ തീരുമാനം'; കെ എല്‍ രാഹുലിനെ റോസ്റ്റ് ചെയ്‌ത് ആരാധകര്‍, വിമര്‍ശിച്ച് മുന്‍താരങ്ങളും
ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങളുടെ പട്ടികയിലെ രണ്ടാമന്‍ എ ബി ഡിവില്ലിയേഴ്‌സിനെയാണ് ധോണിക്ക് പിന്നിലാക്കേണ്ടത്. 212 സിക്‌സുകളാണ് ധോണി അടിച്ചെടുത്തിട്ടുള്ളത്. എബിഡിയുടെ പേരിലുള്ളതാവട്ടെ 219 എണ്ണവും. എന്നാല്‍ 326 സിക്‌സുകള്‍ നേടിയിട്ടുള്ള ക്രിസ് ഗെയ്‌ല്‍ പട്ടികയില്‍ ബഹുദൂരം മുന്നിലാണ്. ഐപിഎല്ലില്‍ 200 സിക്‌സ് നേടിയിട്ടുള്ള ഏക ഇന്ത്യന്‍ താരമാണ് ധോണി.
ടീമുകള്‍ക്ക് ഒരു കോടി പിഴ, താരങ്ങള്‍ പുറത്താകും; ഐപിഎല്ലില്‍ പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍
ടി20 സിക്‌സര്‍വേട്ടയില്‍ ധോണി ട്രിപ്പിള്‍ സെഞ്ചുറി അടിക്കുമോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ദുബായിയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം. ബാറ്റിംഗ് ക്രമത്തിൽ താഴേക്കിറങ്ങുന്നതിന് പഴിയേറെ കേട്ട ധോണി നിലപാട് മാറ്റുമോയെന്നും ഐപിഎല്‍ ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. പോയിന്‍റ് പട്ടികയില്‍ നിലവില്‍ അവസാന സ്ഥാനക്കാരാണ് ചെന്നൈ.
പഞ്ചാബിന് വീണ്ടും തിരിച്ചടിയായത് ആ ദൗര്‍ബല്യം; തലയില്‍ കൈവെച്ച് സാക്ഷാല്‍ സച്ചിനും!
Powered by