മത്സരത്തില്‍ വിരാട് കോലി പുറത്താകാതെ 52 പന്തില്‍ നാല് വീതം ഫോറും സിക്‌സും സഹിതം 90 റണ്‍സെടുത്തു
ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോലിക്ക് ചരിത്ര നേട്ടം. ആര്‍സിബി ജേഴ്‌സിയില്‍ കോലി ആറായിരം റണ്‍സ് പൂര്‍ത്തിയാക്കി. ഐപിഎല്ലിലെയും ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20യിലെയും റണ്‍സ് കൂട്ടിച്ചേര്‍ത്താണിത്. ഐപിഎല്ലില്‍ 183 മത്സരങ്ങളില്‍ 5635 റണ്‍സാണ് കോലിയുടെ സമ്പാദ്യം.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ 14-ാം ഓവറിലെ രണ്ടാം പന്തില്‍ രവീന്ദ്ര ജഡേജയെ സിംഗിളെടുത്താണ് കോലി ആറായിരം ക്ലബിലേക്ക് ചേക്കേറിയത്. മത്സരത്തില്‍ വിരാട് കോലി പുറത്താകാതെ 52 പന്തില്‍ നാല് വീതം ഫോറും സിക്‌സും സഹിതം 90 റണ്‍സെടുത്തു. 39 പന്തിലാണ് കോലി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഐപിഎല്ലില്‍ കോലിയുടെ 39-ാം അര്‍ധ സെഞ്ചുറിയാണിത്.
undefined
ഐപിഎല്ലില്‍ മറ്റൊരു സൂപ്പര്‍ ത്രില്ലര്‍: നാടകീയ ജയവുമായി കൊല്‍ക്കത്ത, നാണംകെട്ട് പഞ്ചാബ്
കോലിയുടെ കരുത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 169 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെഴുതി. മലയാളി താരം ദേവ്‌ദത്ത് പടിക്കലാണ് കോലിക്ക് പുറമെ തിളങ്ങിയ മറ്റൊരു ആര്‍സിബി താരം. പടിക്കല്‍ 34 പന്തില്‍ 33 റണ്‍സെടുത്തു. ആരോണ്‍ ഫിഞ്ച് രണ്ടിനും എ ബി ഡിവില്ലിയേഴ്‌സ് റണ്ണൊന്നുമെടുക്കാതെയും മടങ്ങി. വാഷിംഗ്‌ടണ്‍ സുന്ദറിന് നേടാനായത് 10 റണ്‍സ്. കോലിക്കൊപ്പം ശിവം ദുബെ(14 പന്തില്‍ 22) പുറത്താകാതെ നിന്നു.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം പുറത്താകല്‍? മുട്ടന്‍ കോമഡി കാണാം- വീഡിയോ
Powered by