ഫീല്‍ഡിംഗിലും 'സ്‌പാര്‍ക്ക്' തെളിയിച്ച് ഗെയ്‌ക്‌വാദ്; കാണാം പറക്കും ക്യാച്ച്

By Web Team  |  First Published Nov 1, 2020, 5:57 PM IST

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമനെ പുറത്താക്കാന്‍ പറക്കും ക്യാച്ചെടുത്തു റുതുരാജ് ഗെയ്‌ക്‌വാദ്


അബുദാബി: യുവതാരങ്ങള്‍ക്ക് സ്‌പാര്‍ക്ക് പോരെന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിയുടെ വാക്കുകള്‍ക്ക് ബാറ്റിംഗ് കൊണ്ട് മറുപടി നല്‍കിയ താരമാണ് റുതുരാജ് ഗെയ്‌ക്‌വാദ്. ഇപ്പോള്‍ ഫീല്‍ഡിംഗിലും തന്‍റെ സ്‌പാര്‍ക്ക് തെളിയിച്ചിരിക്കുന്നു ഗെയ്‌ക്‌വാദ്. 

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിനെ പുറത്താക്കാന്‍ പറക്കും ക്യാച്ചെടുത്തു റുതുരാജ് ഗെയ്‌ക്‌വാദ്. ലുങ്കി എങ്കിഡി എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്തുതന്നെ ഡീപ് മിഡ് വിക്കറ്റിലൂടെ സിക്‌സര്‍ പറത്താനായിരുന്നു നീഷാമിന്‍റെ ശ്രമം. എന്നാല്‍ ബൗണ്ടറിക്ക് അരികില്‍നിന്ന് ഓടിയെത്തിയ ഗെയ്‌ക്‌വാദ് നീഷാമിനെ പറക്കും ക്യാച്ചില്‍ പുറത്താക്കി. മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രമേ നീഷാമിന് നേടാനായുള്ളൂ. 

Latest Videos

undefined

അബുദാബിയില്‍ ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റിന് 153 റണ്‍സെടുത്തു. കൂട്ടപ്പൊരിച്ചിലിനിടയിലും വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായി ദീപക് ഹുഡയാണ് പഞ്ചാബിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. ഹുഡ 30 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍ 29 ഉം മായങ്ക് അഗര്‍വാള്‍ 26 ഉം റണ്‍സ് നേടി. പിന്നീട് വന്ന ഗെയ്‌ല്‍(12), പുരാന്‍(2), മന്‍ദീപ്(14) എന്നിവര്‍ നിരാശപ്പെടുത്തി. 

പഞ്ചാബിന്‍റെ റണ്‍രാജാവായി കെ എല്‍ രാഹുല്‍; തകര്‍ത്തത് സ്വന്തം റെക്കോര്‍ഡ്

ഓസീസ് പര്യടനത്തില്‍ നിന്ന് രോഹിത്തിനെ ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരിച്ച് രവി ശാസ്ത്രി

click me!