പ്ലേ ഓഫ് സാധ്യത സജീവമായുള്ള ടീമുകളില്‍ മോശം നെറ്റ് റൺറേറ്റ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ്
ദുബായ്: ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിര്‍ണായക പോരാട്ടം. രാത്രി ഏഴരയ്ക്ക് ദുബായിയിൽ ആണ് മത്സരം.
പ്ലേ ഓഫ് സാധ്യത സജീവമായുള്ള ടീമുകളില്‍ മോശം നെറ്റ് റൺറേറ്റ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ്. ചെന്നൈക്കെതിരായ ഇന്നത്തെ മത്സരം കഴിഞ്ഞാൽ കെകെആറിന് നേരിടാനുള്ളത് രാജസ്ഥാന്‍ റോയൽസിനെയും. കഴിഞ്ഞ മൂന്ന് കളിയിൽ രണ്ടിലും തോറ്റ നൈറ്റ് റൈഡേഴ്സിന് പരിഹരിക്കാന്‍ പ്രശ്നങ്ങള്‍ ഏറെ. ഏറ്റവും പ്രധാനം ദിനേശ് കാര്‍ത്തിക്കിന്‍റെ ബാറ്റിംഗ് ക്രമം തന്നെയാകും.
undefined
നായകപദവിക്കൊപ്പം ഫോമും നഷ്ടമായ കാര്‍ത്തിക്ക് ഫിനിഷറുടെ റോളിലേക്ക് മാറണമെന്ന വാദം ശക്തമാണ്. നായകന്‍ ഓയിന്‍ മോര്‍ഗന്‍ കൂടുതൽ ഓവറുകള്‍ ക്രീസില്‍ നിൽക്കുന്നതും ബൗളിംഗില്‍ ലോക്കി ഫെര്‍ഗ്യൂസനെ പവര്‍പ്ലേയിൽ പരീക്ഷിക്കുന്നതും നേട്ടമാകും. പ്രതീക്ഷ നൽകിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ റണ്ണേറെ വഴങ്ങുന്നതും മോര്‍ഗന് തലവേദനയാണ്. പ്ലേ ഓഫ് സാധ്യത അവസാനിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സിന് നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാത്തതിനാല്‍ സമ്മര്‍ദ്ദം തീരെയില്ല.
ഓടിയൊളിക്കില്ലെന്ന് പറഞ്ഞ ധോണി ഇന്നെങ്കിലും നായകനൊത്ത ഇന്നിംഗ്സ് കളിക്കുമെന്ന് കരുതാം. ഇരുടീമുകളും അബുദാബിയിൽ ഏറ്റുമുട്ടിയപ്പോള്‍ കൊൽക്കത്ത 10 റൺസിന് ജയിച്ചിരുന്നു.