അമിതാവേശം കാട്ടാതെ ഓപ്പണര്‍മാര്‍; ചെന്നൈക്കെതിരെ ഡല്‍ഹിയുടെ തുടക്കം കരുതലോടെ

By Web Team  |  First Published Sep 25, 2020, 7:58 PM IST

ദുബായില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു


ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് മോശമല്ലാത്ത തുടക്കം. ഡല്‍ഹി ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ 36 റണ്‍സെടുത്തിട്ടുണ്ട്. പൃഥ്വി ഷായും(27*) ശിഖര്‍ ധവാനുമാണ്(7*) ക്രീസില്‍. 

ധോണി ഏത് നമ്പറില്‍ ഇറങ്ങും?

Latest Videos

undefined

ദുബായില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളുമായാണ് ഇത്തവണ ചെന്നൈ ഇറങ്ങിയത്. രാജസ്ഥാനെതിരെ അവസാന ഓവറില്‍ 30 റണ്‍സ് വഴങ്ങിയ ലുങ്കി എങ്കിഡിക്ക് പകരം ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ചെന്നൈയുടെ അന്തിമ ഇലവനിലെത്തി.  സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാവും താന്‍ ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യുക എന്ന് തീരുമാനിക്കുകയെന്ന് ടോസ് സമയത്ത് ചെന്നൈ നായകന്‍ ധോണി പറഞ്ഞു.

പഞ്ചാബിനെതിരെ സൂപ്പര്‍ ഓവറില്‍ ജയം നേടിയ ഡല്‍ഹി ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. പരിക്കേറ്റ ആര്‍ അശ്വിന് അമിത് മിശ്ര അന്തിമ ഇലവനിലെത്തി. മോഹിത് ശര്‍മക്ക് പകരം ആവേശ് ഖാനും ഡല്‍ഹി ടീമില്‍ ഇടം നേടി.

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ശ്രേയസ് അയ്യര്‍(നായകന്‍), റിഷഭ് പന്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, അക്ഷാര്‍ പട്ടേല്‍, കാഗിസോ റബാദ, അമിത് മിശ്ര, ആന്‍റിച്ച് നോര്‍ജെ, ആവേശ് ഖാന്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: മുരളി വിജയ്, ഷെയ്‌ന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലസിസ്, റിതുരാജ് ഗെയ്‌ക്‌വാദ്, കേദാര്‍ ജാദവ്, എം എസ് ധോണി(നായകന്‍), സാം കറന്‍, രവീന്ദ്ര ജഡേജ, ജോഷ് ഹേസല്‍വുഡ്, ദീപക് ചഹാര്‍, പീയുഷ് ചൗള. 
 

click me!