കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ട ചെന്നൈ സാം കറനെ ഓപ്പണറാക്കി ഇറക്കിയാണ് കളിച്ചത്. അത് ഭേദപ്പെട്ട രീതിയില്‍ ഫലം കാണുകയും ചെയ്തു.
ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പതിഞ്ഞതുടക്കം. ദുബായില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ രണ്ടിന് 69 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ഫാഫ് ഡു പ്ലെസിസ് (0), സാം കറന്‍ (31) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. സന്ദീപ് ശര്‍മയ്ക്കാണ് രണ്ട് വിക്കറ്റുകളും. ഷെയ്ന്‍ വാട്‌സണ്‍ (20), അമ്പാട്ടി റായുഡു (16) എന്നിവരാണ് ക്രീസില്‍.
കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ട ചെന്നൈ സാം കറനെ ഓപ്പണറാക്കി ഇറക്കിയാണ് കളിച്ചത്. അത് ഭേദപ്പെട്ട രീതിയില്‍ ഫലം കാണുകയും ചെയ്തു. എന്നാല്‍ ഫാഫ് ഡുപ്ലെസിസ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. സന്ദീപിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയ്ക്ക് ക്യാച്ച് നല്‍കി. കറന്‍ അല്‍പനേരം പിടിച്ചുനിന്നെങ്കിലും സന്ദീപിന് തന്നെ വിക്കറ്റ് നല്‍കി. താരം ബൗള്‍ഡാവുകയായിരുന്നു.
undefined
വാട്‌സണ്‍- റായുഡു സഖ്യം ഇതുവരെ 38 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ ഇന്നിറങ്ങുന്നത്. ബാറ്റ്‌സ്മാന്‍ എന്‍ ജഡദീശന് പകരം സ്പിന്നര്‍ പിയൂഷ് ചൗള ചെന്നൈയുടെ അന്തിമ ഇലവനിലെത്തി. രാജസ്ഥാനെതിരെ കളിച്ച ടീമില്‍ ഹൈദരാബാദും ഒരു മാറ്റം വരുത്തി. അഭിഷേക് ശര്‍മക്ക് പകരം ഷഹബാസ് നദീം ഹൈദരാബാദിന്റെ അന്തിമ ഇലവനിലെത്തി.