അപൂര്‍വങ്ങളില്‍ അപൂര്‍വം; ചരിത്രനേട്ടത്തിലെത്തുന്ന രണ്ടാം താരമായി ഗെയ്‌ല്‍

By Web Team  |  First Published Oct 24, 2020, 8:49 PM IST

ടി20യില്‍ 400 ഇന്നിംഗ്‌സ് കളിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് യൂണിവേഴ്‌സ് ബോസ്


ദുബായ്: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ ചരിത്രമെഴുതി വെടിക്കെട്ടുവീരന്‍ ക്രിസ് ഗെയ്‌ല്‍. ടി20 കരിയറില്‍ 400-ാം ഇന്നിംഗ്‌സാണ് ഗെയ്‌ല്‍ ഇന്ന് കളിച്ചത്. 400 ഇന്നിംഗ്‌സ് കളിക്കുന്ന രണ്ടാമത്തെ താരം മാത്രമാണ് യൂണിവേഴ്‌സ് ബോസ്. കീറോണ്‍ പൊള്ളാര്‍ഡാണ് 464 ഇന്നിംഗ്‌സുകളുമായി ഗെയ്‌ലിന് മുന്നിലുള്ളത്. 

എന്തൊരു യോര്‍ക്കര്‍! ബാറ്റ്സ്‌മാന്‍ കണ്ടുപോലുമില്ല; തീപാറിച്ച് നോര്‍ജെ- വീഡിയോ

Latest Videos

undefined

എന്നാല്‍ നാനൂറാം ഇന്നിംഗ്‌സില്‍ കാര്യമായി തിളങ്ങാന്‍ ക്രിസ് ഗെയ്‌ലിനായില്ല. കിംഗ്‌സ് ഇലവന്‍ ഇന്നിംഗ്‌സില്‍ രണ്ടാമനായി 10-ാം ഓവറില്‍ ഹോള്‍ഡറുടെ പന്തില്‍ താരം മടങ്ങി. 20 പന്തില്‍ രണ്ട് ഫോറും ഒരൊറ്റ സിക്‌സും നേടിയ താരം വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ഈ സീസണില്‍ 53, 24, 29 എന്നിങ്ങനെയാണ് ഗെയ്‌ലിന്‍റെ മറ്റ് സ്‌കോറുകള്‍. ഗെയ്‌ല്‍ നേരത്തെ കളിച്ച മൂന്ന് മത്സരങ്ങളിലും പഞ്ചാബ് ജയിച്ചു. 

ഏറ്റവും സമ്പൂര്‍ണ ബാറ്റ്സ്‌മാന്‍റെ പേരുമായി റൂട്ട്, വിസ്‌മയങ്ങള്‍ പലരും പുറത്ത്!

മത്സരത്തില്‍ മറ്റൊരു ചരിത്ര നേട്ടം പേരിലാക്കി സണ്‍റൈസേഴ്‌സ് പേസര്‍ സന്ദീപ് ശര്‍മ്മ. അഞ്ചാം ഓവറില്‍ മന്‍ദീപ് സിംഗിനെ പുറത്താക്കിയ സന്ദീപ് ഐപിഎല്‍ കരിയറില്‍ 100 വിക്കറ്റ് തികച്ചു. 

ഫിഫ്റ്റി അടിച്ചശേഷം സുരീന്ദര്‍ എന്നെഴുതിയ ജേഴ്സി ഉയര്‍ത്തിക്കാട്ടി റാണ; ആരാണീ സുരീന്ദര്‍ ?

click me!