ചെന്നൈക്കെതിരെ ഹൈദരാബാദിന് ടോസ്; ചെന്നൈ ടീമില്‍ മൂന്ന് മാറ്റം

By Asianet Malayalam  |  First Published Oct 2, 2020, 7:13 PM IST

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍  മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം ഇറങ്ങുന്നത്. ആദ്യ മൂന്ന് മത്സരങ്ങിലും തിളങ്ങാതിരുന്ന ഓപ്പണര്‍ മുരളി വിജയിന് പകരം അംബാട്ടി റായുഡു ടീമില്‍ തിരിച്ചെത്തി.


ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഐപിഎല്ലില്‍ ഇരു ടീമും മൂന്ന് കളികളില്‍ ഓരോ ജയം മാത്രമാണ് നേടിയത്. പോയന്‍റ് പട്ടികയില്‍ ചെന്നൈ അവസാന സ്ഥാനത്തും ഹൈദരാബാദ് ഏഴാമതുമാണ്.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍  മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം ഇറങ്ങുന്നത്. ആദ്യ മൂന്ന് മത്സരങ്ങിലും തിളങ്ങാതിരുന്ന ഓപ്പണര്‍ മുരളി വിജയിന് പകരം അംബാട്ടി റായുഡു ടീമില്‍ തിരിച്ചെത്തി.

Latest Videos

undefined

ചെന്നൈയുടെ എക്കാലത്തെയും വലിയ സൂപ്പര്‍ താരങ്ങളിലൊരാളായ ഡ്വയിന്‍ ബ്രാവോയും ഐപിഎല്ലില്‍ ആദ്യ മത്സരം കളിക്കാനിറങ്ങുന്നു. ബ്രാവോ ടീമിലെത്തിയപ്പോള്‍ യുവതാരം റിതുരാജ് ഗെയ്‌ക്‌വാദ് പുറത്തായി. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വു‌ഡിന് പകരം ശര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമിലെത്തിയതാണ് മറ്റൊരു മാറ്റം.

Chennai Super Kings (Playing XI): Shane Watson, Ambati Rayudu, Faf du Plessis, Kedar Jadhav, MS Dhoni(w/c), Dwayne Bravo, Ravindra Jadeja, Sam Curran, Shardul Thakur, Piyush Chawla, Deepak Chahar.

Sunrisers Hyderabad (Playing XI): David Warner(c), Jonny Bairstow(w), Manish Pandey, Kane Williamson, Abdul Samad, Abhishek Sharma, Priyam Garg, Rashid Khan, Bhuvneshwar Kumar, K Khaleel Ahmed, T Natarajan

click me!