ജസ്പ്രീത് ബുമ്രയുടെ പ്രകടനം ഇന്നലെ വേറിട്ടുനിന്നു. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ അഞ്ചാം കിരീടം ഒരു ജയംമാത്രം അകലെയാണ്. ഇന്നലെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിച്ചാണ് രോഹിത് ശര്‍മയും സംഘവും ഫൈനലില്‍ കടന്നവും. തകര്‍പ്പന്‍ ഫോമിലാണ്. ഈ ഫോമില്‍ അവര്‍ കിരീടം നേടിയാല്‍ പോലും അതില്‍ അത്ഭുതപ്പെടാനില്ല. ഒന്നോ രണ്ടോ താരത്തിന്റെ മികവിലല്ല മുംബൈ ജയിക്കുന്നത്. എല്ലാവരും അവരുടേതായ സംഭാവന നല്‍കുന്നുവെന്നാണ് ടീമിന്റെ പ്രത്യേകത.
ജസ്പ്രീത് ബുമ്രയുടെ പ്രകടനം ഇന്നലെ വേറിട്ടുനിന്നു. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഒരു ഡല്‍ഹി ബാറ്റ്‌സ്മാനും ബുമ്രയ്‌ക്കെതിരെ ആധിപത്യം സ്ഥാപിക്കാനായില്ല. ബൂമ്രയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു ഇന്നലത്തേത്. ഇതോടൊപ്പം മറ്റൊരു റെക്കോഡ് കൂടി ബൂമ്ര സ്വന്തമാക്കി.
undefined
സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡാണ് ബുമ്രയെ തേടിയെത്തിയത്. 26 വിക്കറ്റുകള്‍ നേടിയിട്ടുള്ള ഭുവനേശ്വര്‍ കുമാറിനെയാണ്. ബുമ്രയുടെ ആക്കൗണ്ടില്‍ ഇപ്പോല്‍ 27 വിക്കറ്റുകളുണ്ട്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നല്‍കുന്ന ബൗളര്‍ക്ക് നല്‍കുന്ന പര്‍പ്പിള്‍ ക്യാപ്പും ബുമ്രയയുടെ തലയിലാണ്. 23 വിക്കറ്റ് നേടിയ ഡല്‍ഹി കാപിറ്റല്‍സിന്റെ കഗിസോ റബാദയെയാണ് താരം പിന്തള്ളിയത്.
ഇന്നലെ ശിഖര്‍ ധവാന്‍ (0), ശ്രേയസ് അയ്യര്‍ (12), മാര്‍കസ് സ്റ്റോയിനിസ് (65), ഡാനിയേല്‍ സാം (0) എന്നിവരുടെ വിക്കറ്റുകാണ് ബുമ്രയെ തേടിയെത്തിയത്.