'മുന്‍ ഫിനിഷര്‍', അത്രയും മതി! ധോണിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബ്രയാന്‍ ലാറ

By Web Team  |  First Published Oct 8, 2020, 2:36 PM IST

12 പന്തില്‍ 11 റണ്‍ മാത്രമെടുത്ത ധോണി വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ബൗള്‍ഡവുകയായിരുന്നു. ധോണിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് ഇതിഹാസ ക്രിക്കറ്റ് താരം ബ്രയാന്‍ ലാറ.


ദുബായ്:  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയ ശേഷം ധോണിയെ പഴയ ധോണിയായി കണ്ടിട്ടില്ല. കളിച്ചിരുന്ന കാലത്തുള്ള ഫോമിന്റെ നിഴല്‍ മാത്രമാണ് ധോണി. മികച്ച ഫിനിഷറെന്ന് പേരുകേട്ട ധോണിക്ക് ഇന്നലെ കൊല്‍ത്തത്ത നൈറ്റ് റൈഡേഴ്‌സിനെതിരേയും മത്സരം ജയിപ്പിക്കാനായില്ല. 12 പന്തില്‍ 11 റണ്‍ മാത്രമെടുത്ത ധോണി വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ബൗള്‍ഡവുകയായിരുന്നു. ധോണിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് ഇതിഹാസ ക്രിക്കറ്റ് താരം ബ്രയാന്‍ ലാറ.

ധോണിക്ക് പഴയത് പോലെ മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ലാറ പറയുന്നത്. ''ഒരുകാലത്ത് ധോണി മികച്ച ഫിനിഷറായിരുന്നു എന്നുള്ളത് തകര്‍ക്കമില്ലാത്ത കാര്യമാണ്. ധോണിക്ക് പഴയത് പോലെ മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ കഴിയുന്നില്ല. ഇത് പറയാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഫിനിഷിംഗില്‍ യാതൊരു ബുദ്ധിമുട്ടും മുമ്പ് ധോണിക്ക് തോന്നിയിരുന്നില്ല. എന്നാലിനി ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ ധോണിക്ക് കഴിയില്ല. സിഎസ്‌കെയില്‍ ഫിനിഷിംഗ് റോളുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരങ്ങളുണ്ട്. അവര്‍ക്ക് അവസരം നല്‍കണം. അല്ലാതെ സിഎസ്‌കെയ്ക്ക് ജയിക്കാന്‍ കഴിയില്ലല്ല. 

Latest Videos

undefined

ഫിനിഷിംഗ് റോളുകള്‍ ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവരെ ഏല്‍പ്പിക്കണം. പത്ത് ഓവറിന് ശേഷം 90 റണ്‍സോളം സിഎസ്‌കെയ്ക്കുണ്ടായിരുന്നു. എന്നിട്ടും തോറ്റത് വിശ്വസിക്കാനാവാത്ത കാര്യമാണ്. ബ്രാവോയ്ക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല. പത്ത് ഓവറിന് ശേഷം വന്ന റണ്‍സും നഷ്ടമായ വിക്കറ്റുകളും പരിശോധിക്കുമ്പോഴാണ് സിഎസ്‌കെയില്‍ എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് മനസിലാവുന്നത്.

ഇപ്പോള്‍ കൂറ്റനടികള്‍ കളിക്കാന്‍ ധോണിക്ക് കഴിയുന്നില്ല. ജഡേജ ബാറ്റ് ചെയ്ത രീതി നോക്കൂ. സിഎസ്‌കെ മത്സരം ജയിക്കാനുള്ള സാധ്യത വളരെ കുറഞ്ഞപ്പോഴാണ് ജഡേജ ക്രീസിലെത്തിയത്. ഇത്തരം സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ വന്നാല്‍ ജഡേജയ്ക്ക് ഫിനിഷിംഗ് റോളും ഭംഗിയാക്കാന്‍ സാധിക്കും.'' ലാറ പറഞ്ഞുനിര്‍ത്തി. 

ഇന്നലെ പത്ത് റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി. ഒരു ഘട്ടത്തില്‍ ഒന്നിന് 99 എന്ന നിലയിലായിരുന്നു ചെന്നൈ. അവിടെ നിന്നാണ് ടീം തകര്‍ന്നടിഞ്ഞത്.  12 പന്തില്‍ 7 റണ്‍സ് മാത്രം നേടിയ കേദാര്‍ ജാദവ് പാടെ നിരാശപ്പെടുത്തിയിരുന്നു.

click me!