രോഹിത് വീണ്ടും കളിച്ചതോടെ മുന്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ബിസിസിഐക്കെതിരെ രംഗത്തെത്തി. താരം ഫിറ്റാണെന്ന് തെളിയിച്ചെന്നും ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ക്കണമെന്നും അഭിപ്രായമുണ്ടായി.
ദുബൈ: വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ രോഹിത് ശര്‍മ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം പറന്നേക്കും. ബിസിസിഐ വക്താവ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പരിക്കും ഫിറ്റ്നസില്ലായ്മയും ചൂണ്ടിക്കാണിച്ചായിരുന്നു സെലക്ഷന്‍ കമ്മിറ്റി ഹിറ്റ്മാനെ തഴഞ്ഞത്. എന്നാല്‍ താരം മുംബൈ ഇന്ത്യന്‍സിനോടൊപ്പം പരിശീലനം നടത്തുകയും സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ കളിക്കുകയും ചെയ്തു. മൂന്ന് മത്സരങ്ങളില്‍ പരിക്ക് കാരണം പുറത്തിരുന്ന ശേഷമായിരുന്നിത്.
രോഹിത് വീണ്ടും കളിച്ചതോടെ മുന്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ബിസിസിഐക്കെതിരെ രംഗത്തെത്തി. താരം ഫിറ്റാണെന്ന് തെളിയിച്ചെന്നും ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ക്കണമെന്നും അഭിപ്രായമുണ്ടായി. ഇതിന് പിന്നാലെയാണ് താരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് കൊണ്ടുപോകാന്‍ ഒരുങ്ങുന്നത്. ഐപിഎല്‍ ഫൈനലിനു ശേഷം 11നാണ് ദുബായില്‍ നിന്നും ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘം യാത്ര തിരിക്കുക.
undefined
ഈ സംഘത്തില്‍ രോഹിത്തും ഉണ്ടാവുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാവും. ഫിസിയോ നിതിന്‍ പട്ടേല്‍, ട്രെയ്നര്‍ നിക്ക് വെബ്ബ് എന്നിവര്‍ അദ്ദേഹത്തെ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ രോഹിത്തിനെ സഹായിക്കും. നവംബര്‍ 27നാണ് പരമ്പരയ്ക്ക തുടക്കമാവുന്നത്. മൂന്ന് മ്ത്സരങ്ങളുള്ള ഏകദിന പരമ്പരയാണ് ആദ്യം. അതിന് മുമ്പ് പൂര്‍ണ ഫിറ്റായില്ലെങ്കില്‍ വിശ്രമം അനുവദിക്കും. പിന്നീട് നടക്കുന്ന ടി20 പരമ്പരയില്‍ കളിക്കാന്‍ അവസരമൊരുങ്ങും.
ഐപിഎല്ലിനിടെയാണ് രോഹിത്തിന്റെ പിന്‍തുട ഞെരമ്പിനു പരിക്കേറ്റത്. തുടര്‍ന്നു ചില മല്‍സരങ്ങളില്‍ അദ്ദേഹം പുറത്തിരിക്കുകയും ചെയ്തിരുന്നു. പകരം കരെണ്‍ പൊള്ളാര്‍ഡായിരുന്നു ക്യാപ്റ്റന്‍.