തുടക്കത്തില്‍ പതിഞ്ഞ താളത്തില്‍ കളിച്ച തിവാട്ടിയ സോഷ്യല്‍ മീഡിയ ഫീഡുകളില്‍ ആദ്യം നേരിട്ടത് വലിയ വിമര്‍ശനമാണ്. സഞ്ജു ഒരു ഭാഗത്ത് റണ്‍ നിരക്ക് വര്‍ദ്ധിക്കുമ്പോള്‍ കൂറ്റനടികള്‍ ഒന്നും ഇല്ലാതെ തിവാട്ടിയ കുറേ ബോളുകള്‍ പാഴാക്കി.
ഷാര്‍ജ: പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്‍റെ വിജയം ഉറപ്പിച്ചത് 18 മത്തെ ഓവറാണ്. സഞ്ജു പുറത്തായതോടെ വിജയമുറപ്പിച്ചിരുന്ന പഞ്ചാബിന്‍റെ ആത്മവീര്യം കൊടുത്തി തിവാട്ടിയ വെടിക്കെട്ട്. 18-ാം ഓവറില്‍ കോട്രലിനെതിരെ അഞ്ച് സിക്‌സ് സഹിതം 30 റണ്‍സ്.
തുടക്കത്തില്‍ പതിഞ്ഞ താളത്തില്‍ കളിച്ച തിവാട്ടിയ സോഷ്യല്‍ മീഡിയ ഫീഡുകളില്‍ ആദ്യം നേരിട്ടത് വലിയ വിമര്‍ശനമാണ്. സഞ്ജു ഒരു ഭാഗത്ത് റണ്‍ നിരക്ക് വര്‍ദ്ധിക്കുമ്പോള്‍ കൂറ്റനടികള്‍ ഒന്നും ഇല്ലാതെ തിവാട്ടിയ കുറേ ബോളുകള്‍ പാഴാക്കി. എന്നാല്‍ വിമര്‍ശകരുടെ വായ അടപ്പിച്ച് തിവാട്ടിയ പുറത്താകുമ്പോള്‍ സമ്പാദ്യം 31 പന്തില്‍ നേടിയത് 53 റണ്‍സ്!.
undefined
ക്രിക്കറ്റിന്‍റെ എല്ലാ നാടകീയതയും ഒളിപ്പിച്ച ഇന്നിംഗ് കളിച്ച രാഹുല്‍ തിവാട്ടിയ വില്ലനില്‍ നിന്നും നായകനിലേക്ക് കൂടുമാറിയ 18 ഓവറില്‍ അഞ്ച് സിക്സ് പറത്തിയത് അന്താരാഷ്ട്ര ക്രിക്കറ്റിലെ എണ്ണം പറഞ്ഞ ബൌളറായ കോട്രലിനെതിരെയാണ് എന്നത് തന്നെ പോരാട്ട മികവാണ്. തിവാട്ടിയയുടെ ഇന്നിംഗ് കഴിഞ്ഞതോടെ വിമര്‍ശനങ്ങള്‍ എല്ലാം അപ്രത്യക്ഷമായി സോഷ്യല്‍ മീഡിയയില്‍ നിന്നും മാസ് മസാല പടങ്ങളില്‍ നായകന് വരുന്ന മാറ്റം പോലെയാണ് ചിലര്‍ തിവാട്ടിയുടെ ഇന്നിംഗ്സിനെ വിശേഷിപ്പിച്ചത്.
18മത്തെ ഓവറിന്‍റെ വീഡിയോ