ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ ക്വിന്‍റണ്‍ ഡികോക്കും രോഹിത് ശര്‍മ്മയുമാണ് ഓപ്പണിംഗ് തുടങ്ങിയത്.
ഷാര്‍ജ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് രണ്ട് വിക്കറ്റ് നഷ്‌ടം. ഓപ്പണര്‍ രോഹിത് ശര്‍മ്മയെ ആദ്യ ഓവറില്‍ നഷ്‌ടമായ മുംബൈ പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 48-2 എന്ന സ്‌കോറിലാണ്. മൂന്നാമനായി എത്തിയ സൂര്യകുമാര്‍ യാദവാണ് പുറത്തായ രണ്ടാമത്തെ താരം. ക്വിന്‍റണ്‍ ഡികോക്കും ഇഷാന്‍ കിഷനുമാണ് ക്രീസില്‍.
ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ ക്വിന്‍റണ്‍ ഡികോക്കും രോഹിത് ശര്‍മ്മയുമാണ് ഓപ്പണിംഗ് തുടങ്ങിയത്. സന്ദീപ് ശര്‍മ്മയുടെ ആദ്യ ഓവറിലെ നാലാം പന്തില്‍ സിക്‌സര്‍ അടിച്ച് തുടങ്ങിയ ഹിറ്റ്‌മാന്‍ തൊട്ടടുത്ത പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെയര്‍സ്റ്റോയുടെ കൈകളിലെത്തി. നടരാജന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ മുംബൈ നേടിയത് ഒരു റണ്‍സ് മാത്രം. എന്നാല്‍ മൂന്നാം ഓവറില്‍ സിദ്ധാര്‍ഥ് കൗളിനെ നാല് ഫോറടക്കം 18 അടിച്ചു.
undefined
സന്ദീപ് ശര്‍മ്മ വീണ്ടും പന്തെടുത്തപ്പോള്‍ അടുത്ത ഓവറില്‍ ഏഴ് റണ്‍സേ മുംബൈ നേടിയുള്ളൂ. അഞ്ചാം ഓവര്‍ നടരാജന്‍ ആറ് റണ്‍സിലൊതുക്കി. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ആദ്യ പന്തുതന്നെ കൗളിനെ ബൗണ്ടറി പായിച്ചാണ് സൂര്യകുമാര്‍ തുടങ്ങിയത്. എന്നാല്‍ അഞ്ചാം പന്തില്‍ തുടര്‍ച്ചയായ ബൗണ്ടറിക്ക് ശ്രമിച്ച താരം ഷോട്ട് ഫൈന്‍ ലെഗില്‍ നടരാജന് ക്യാച്ച് നല്‍കി.
രണ്ട് മാറ്റങ്ങളുമായാണ് സണ്‍റൈസേഴ്‌സ് കളിക്കുന്നത്. പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിനൊപ്പം ഖലീല്‍ അഹമ്മദും ഇന്ന് കളിക്കുന്നില്ല. സന്ദീപ് ശര്‍മ്മയും സിദ്ധാര്‍ത്ഥ് കൗളുമാണ് പകരക്കാര്‍. അതേസമയം മുംബൈ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തി.
മുംബൈ ഇലവന്‍: ക്വിന്‍റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ്മ(നായകന്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ജയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചഹാര്‍, ട്രെന്‍ഡ് ബോള്‍ട്ട്. ജസ്‌പ്രീത് ബുമ്ര.
ഹൈദരാബാദ് ഇലവന്‍: ഡേവിഡ് വാര്‍ണര്‍(നായകന്‍), ജോണി ബെയര്‍സ്റ്റോ, മനീഷ് പാണ്ഡെ, കെയ്‌ന്‍ വില്യംസണ്‍, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ്മ, അബ്‌ദുള്‍ സമദ്, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ്മ, സിദ്ധാര്‍ഥ് കൗള്‍, ടി നടരാജന്‍.
Powered by