ബംഗ്ലാദേശ് ഓള്‍റൗണ്ടറോട് ലോകകപ്പ് ബയോ ബബിളിലേക്ക് മാറാന്‍ നിര്‍ദ്ദേശിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹസിയുടെ പ്രതികരണം.
ദുബായ്: ഐപിഎല്‍ ഫൈനലില്‍(IPL final) നാളെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ(Chennai Super Kings) നേരിടാനിറങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്( Kolkata Knight Riders) സന്തോഷ വാര്‍ത്ത. ഫൈനലിലും ഓള്‍ റൗണ്ടര്‍ ഷാക്കിബ് അൽ ഹസന്‍(Shakib Al Hasan) കളിക്കുമെന്ന് കൊൽക്കത്ത ബാറ്റിംഗ് കോച്ച് ഡേവിഡ് ഹസി(David Hussey) വ്യക്തമാക്കി.
undefined
ബംഗ്ലാദേശ് ഓള്‍റൗണ്ടറോട് ലോകകപ്പ് ബയോ ബബിളിലേക്ക് മാറാന്‍ നിര്‍ദ്ദേശിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹസിയുടെ പ്രതികരണം. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ ഷാക്കിബ് ബൗളിംഗ് ഓപ്പൺ ചെയ്തും ശ്രദ്ധനേടിയിയരുന്നു.
ലോകകപ്പിന് മുമ്പ് ഷാക്കിബിന് മതിയായ വിശ്രമം നല്‍കാനായാണ് ബയോ ബബിളിലേക്ക് മാറാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് താരത്തോട് നിര്‍ദേശിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ടി 20 ലോകകപ്പിന് മുന്നോടിയായി 12ന് ശ്രീലങ്കക്കെതിരെ നടന്ന ബംഗ്ലാദേശിന്‍റെ സന്നാഹ മത്സരങ്ങളില്‍ ഷാക്കിബ് കളിച്ചിരുന്നില്ല. അയര്‍ലന്‍ഡിനെതിരായ മത്സരത്തിലും ഷാക്കിബ് കളിക്കില്ല.
ലോകകപ്പില്‍ 17ന് സ്കോട്‌ലന്‍ഡിനെതിരെയാണ് ബംഗ്ലാദേശിന്‍റെ ആദ്യ മത്സരം. 19ന് ഒമാനെയും 21ന് പാപ്പുവ ന്യൂ ഗിനിയയെയും ബംഗ്ലാദേശ് നേരിടും. ആന്ദ്രെ റസലിന് പരിക്കേറ്റതോടെ ഓള്‍ റൗണ്ടറെന്ന നിലയില്‍ ചെന്നൈക്കെതിരായ മത്സരത്തില്‍ ടീമിലെത്തിയ ഷാക്കിബ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.