'ഞാന്‍ കൂടി പന്തെറിഞ്ഞെരുന്നെങ്കില്‍ രാജസ്ഥാന്‍ 40 റണ്‍സിന് ഓള്‍ ഔട്ടാവുമായിരുന്നു': വിരാട് കോലി-വീഡിയോ

By Web Team  |  First Published May 15, 2023, 12:08 PM IST

19 പന്തില്‍ 35 റണ്‍സെടുത്ത ഹെറ്റ്മെയര്‍ ആണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. 10 റണ്‍സെടുത്ത ജോ റൂട്ടാണ് ഹെറ്റ്മെയറിന് പുറമെ രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെയ്ന്‍ പാര്‍ണലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കരണ്‍ ശര്‍മയും മൈക്കല്‍ ബ്രേസ്‌വെല്ലും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജും ഗ്ലെന്‍ മാക്സ്‌വെല്ലും ചേര്‍ന്നാണ് രാജസ്ഥാനെ എറിഞ്ഞിട്ടത്.

ജയ്പൂര്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് കൂറ്റന്‍ തോല്‍വി വഴങ്ങി പ്ലേ ഓഫ് കാണാതെ പുറത്താകലിന്‍റെ വക്കിലാണ് രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍. ഇന്നലെ ഹോം ഗ്രൗണ്ടായ ജയ്പൂരില്‍ നടന്ന മത്സരത്തില്‍ 112 റണ്‍സിന്‍റെ കനത്ത തോല്‍വിയാണ് രാജസ്ഥാന്‍ വഴങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 10.3 ഓവറില്‍ 59 റണ്‍സിന് ഓള്‍ ഔട്ടായി. ഒരു ഘട്ടത്തില്‍ ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ ടീം സ്കോറായ ആര്‍സിബിയുടെ 49 റണ്‍സിന്‍റെ റെക്കോര്‍ഡ് പോലും രാജസ്ഥാന്‍ തകര്‍ക്കുമെന്ന് കരുതിയെങ്കിലും ഷിമ്രോണ്‍ ഹെറ്റ്മെയര്‍ തുടര്‍ച്ചയായി പറത്തിയ മൂന്ന് സിക്സുകളാണ് അവരെ 50 എങ്കിലും കടത്തിയത്.

Latest Videos

undefined

19 പന്തില്‍ 35 റണ്‍സെടുത്ത ഹെറ്റ്മെയര്‍ ആണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. 10 റണ്‍സെടുത്ത ജോ റൂട്ടാണ് ഹെറ്റ്മെയറിന് പുറമെ രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെയ്ന്‍ പാര്‍ണലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കരണ്‍ ശര്‍മയും മൈക്കല്‍ ബ്രേസ്‌വെല്ലും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജും ഗ്ലെന്‍ മാക്സ്‌വെല്ലും ചേര്‍ന്നാണ് രാജസ്ഥാനെ എറിഞ്ഞിട്ടത്.

''IF I HAD BOWLED, THEY WOULD HAVE BEEN ALL OUT FOR 40"- Virat Kohli 😁 pic.twitter.com/ygjF2Awj3y

— VK 18 FAN (@Deba32644)

മത്സരശേഷം ആര്‍സിബി ഡ്രസ്സിംഗ് റൂമിലും ആഘോഷമായിരുന്നു. ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും മുന്‍ നായകന്‍ വിരാട് കോലിയും ആഘോഷ മൂഡിലായിരുന്നു. പേസ് ബൗളറായി താന്‍ കൂടി പന്തെറിഞ്ഞിരുന്നെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് 40 റണ്‍സിന് ഓള്‍ ഔട്ടാവുമെന്നും കോലി ആര്‍സിബി ഡ്രസ്സിംഗ് റൂമില്‍ സഹതാരങ്ങളോട് തമാശ പറയുന്ന വീഡിയോയും പിന്നാലെ പുറത്തുവന്നിരുന്നു.

ബാറ്റിംഗ് പാഡും ധരിച്ച് വിമാനത്താവളത്തിലെത്തി മുംബൈ യുവതാരം, വൈകി വന്നതിനുള്ള ശിക്ഷ-വീഡിയോ

click me!