സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 82ഉം മൂന്നാം മത്സരത്തില്‍ 91ഉം റണ്‍സടിച്ചതാണ് റിസ്‌വാനെ ആദ്യ പത്തിലെത്തിച്ചത്.
ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ നേട്ടം കൊയ്ത് പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്‌വാന്‍. സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ പുതിയ റാങ്കിംഗില്‍ റിസ്‌വാന്‍ ഇന്ത്യയുടെ രോഹിത് ശര്‍മയെയും ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെയും മറികടന്ന് പത്താം സ്ഥാനത്തെത്തി.
സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 82ഉം മൂന്നാം മത്സരത്തില്‍ 91ഉം റണ്‍സടിച്ചതാണ് റിസ്‌വാനെ ആദ്യ പത്തിലെത്തിച്ചത്. ഇംഗ്ലണ്ട് താരം ഡേവിഡ് മലന്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന റാങ്കിംഗില്‍ പാക് നായകന്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അഞ്ചാം സ്ഥാനത്തും കെ എല്‍ രാഹുല്‍ ഏഴാം സ്ഥാനത്തും തുടരുന്നു.
Pakistan star storms into the top 🔟 of the ICC Men's T20I Player Rankings for batting 👏
Full list: https://t.co/EdMBsm6zwM pic.twitter.com/XPZukYrIVT
undefined
ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പതിനാലാം സ്ഥാനത്താണ്. ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് രണ്ടാം സ്ഥാനത്ത്. ഡെവോണ്‍ കോണ്‍വേ നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആദ്യ പത്തില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ല. ബൗളര്‍മാരില്‍ ടബ്രൈസ് ഷംസി ഒന്നാം സ്ഥാനത്തും റാഷിദ് ഖാന്‍ രണ്ടാം സ്ഥാനത്തും തുടരുന്ന റാങ്കിംഗില്‍ ആദ്യ പത്തില്‍ മാറ്റങ്ങളൊന്നുമില്ല.