14 മത്സരങ്ങളില്‍ 200 റണ്‍സ് മാത്രമാണ് കഴിഞ്ഞ സീസണില്‍ ധോണി നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ചുറി പോലും ഉണ്ടായിരുന്നില്ല. ഇതോടെ ചെന്നൈ പ്ലേ ഓഫ് പോലും കാണാതെ പുറത്തായി.
മുംബൈ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- ഡല്‍ഹി കാപിറ്റല്‍സ് പോരാട്ടം നടക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ എം എസ് ധോണിയില്‍. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷമാണ് ധോണി വീണ്ടും ബാറ്റെടുക്കുന്നത്. 14 മത്സരങ്ങളില്‍ 200 റണ്‍സ് മാത്രമാണ് കഴിഞ്ഞ സീസണില്‍ ധോണി നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ചുറി പോലും ഉണ്ടായിരുന്നില്ല. ഇതോടെ ചെന്നൈ പ്ലേ ഓഫ് പോലും കാണാതെ പുറത്തായി.
ഇടവേളയ്ക്ക് ശേഷം ധോണി തിരിച്ചെത്തുമ്പോള്‍ ഒരു റെക്കോഡിനരികെയാണ് ധോണി. രണ്ട് വിക്കറ്റുകളുടെ കൂടെ ഭാഗമായാല്‍ ഐപിഎല്‍ കരിയറില്‍ 150 വിക്കറ്റുകളില്‍ പങ്കാളിത്തമുള്ള ആദ്യ വിക്കറ്റ് കീപ്പറാവും ധോണി. ടി20 ക്രിക്കറ്റില്‍ 7000 റണ്‍സിന് അരികെയാണ് ധോണി. 179 റണ്‍സ് കൂടി നേടിയാല്‍ 7000 ടി20 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ധോണിക്കാവും. ടൂര്‍ണമെന്റില്‍ 14 സിക്‌സ് കൂടി നേടിയാല്‍ ചെന്നൈയ്ക്ക് വേണ്ടി 200 സിക്‌സുകള്‍ നേടുന്ന താരമാവും ധോണി.
undefined
നേരത്തെ ഡത്ത് ഓവറുകളില്‍ (17-20) ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമായിരുന്നു ധോണി. 141 സിക്‌സാണ് ധോണി നേടിയത്. ചെന്നൈയെ തുര്‍ച്ചയായി 85 മത്സരങ്ങളില്‍ ധോണി നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ രണ്ടാമനാണ് ധോണി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 107 മത്സരങ്ങളില്‍ നയിച്ചിട്ടുള്ള ഗൗതം ഗംഭീറാണ് ഒന്നാമത്.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകല്‍ നേടിയിട്ടുള്ളഇന്ത്യന്‍ താരവും ധോണി തന്നെ. 209 സിക്‌സുകളാണ് ധോണി നേടിയിട്ടുള്ളത്. ഒന്നാകെ മൂന്നാമതാണ് ധോണി. ഏറ്റവും കൂടുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരവും ധോണി തന്നെ. 204 ഐപിഎല്‍ മത്സരങ്ങളാണ് ധോണിയുടെ അക്കൗണ്ടിലുള്ളത്.