റിഷഭ് പന്ത് ഇന്നിറങ്ങുന്നു; മറികടക്കാന്‍ നിരവധി നാഴികക്കല്ലുകള്‍

By Web Team  |  First Published Apr 10, 2021, 7:01 PM IST

കഴിഞ്ഞ സീസണില്‍ പന്തിനെ ഭാഗത്ത് നിന്ന് മികച്ച പ്രകടനങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ കരിയറിലെ മികച്ച ഫോമിലാണ് പന്ത് നില്‍ക്കുന്നത്.


മുംബൈ: ഐപിഎല്ലിന്റെ പതിനാലാം സീസണിണില്‍ വലിയ ഉത്തരവാദിത്തങ്ങളാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനുള്ളത്. ഡല്‍ഹി കാപിറ്റല്‍സിന്റെ വിക്കറ്റ് കീപ്പറാവുന്നതോടൊപ്പം ടീമിനെ നയിക്കേണ്ട ജോലിയും പന്തിനാണ്. പരിക്കിനെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍ക്ക് സീസണ്‍ നഷ്ടമായപ്പോള്‍ ക്യാപ്റ്റന്റെ ഉത്തരവാദിത്തം പന്തിനെ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ പന്തിനെ ഭാഗത്ത് നിന്ന് മികച്ച പ്രകടനങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ കരിയറിലെ മികച്ച ഫോമിലാണ് പന്ത് നില്‍ക്കുന്നത്. മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പരിശീലകന്‍ റിക്കി പോണ്ടിംഗ് ഉറപ്പുതരുന്നുണ്ട്.

പന്ത് ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ചില നാഴികക്കല്ലുകള്‍ പിന്നിടാന്‍ സാധ്യതയേറെയാണ്. 25 ഫോറുകള്‍ കൂടി നേടിയാല്‍ ടി20 ക്രിക്കറ്റില്‍ 300 ഫോറുകള്‍ പൂര്‍ത്തിയാക്കാന്‍ പന്തിനാവും. ഐപിഎല്ലില്‍ മാത്രം 17 ഫോര്‍ നേടിയാല്‍ 200 ഫോറുകള്‍ നേടുന്ന താരമാവും പന്ത്. ഡല്‍ഹിക്ക് വേണ്ടി ഇത്രയും ഫോറുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡാണ് പന്തിനെ കാത്തിരിക്കുന്നത്. വിരേന്ദര്‍ സെവാഗാണ് (266) ഒന്നാം സ്ഥാനത്ത്. ഐപിഎല്ലില്‍ 50 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കാന്‍ പന്തിന് നാലെണ്ണം കൂടി മതി. 

Latest Videos

ഏഴ് ക്യാച്ചുകള്‍ കൂടി നേടിയാല്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ 50 ക്യാച്ചുകള്‍ സ്വന്തമാക്കാന്‍ പന്തിനാവും. ഡല്‍ഹിക്ക് വേണ്ടി ഒരു കീപ്പറും ഐപിഎല്ലില്‍ 50 ക്യാച്ചുകള്‍ നേടിയിട്ടില്ല. ഒരു ബൗളര്‍ മാത്രമാണ് നാലോ അതില്‍ കൂടുതലോ തവണ പന്തിനെ പുറത്താക്കിയിട്ടുള്ളത്. ജസ്പ്രിത് ബുമ്രയ്ക്ക് മുന്നില്‍ അഞ്ച് തവണ കീഴടങ്ങയിട്ടുണ്ട്.

click me!