അടിച്ചുതകര്‍ത്ത് ഫിഞ്ചും ദേവ്ദത്തും; മുംബൈ ഇന്ത്യന്‍സിനെതിരെ ബാംഗ്ലൂരിന്‌ മികച്ച തുടക്കം

By Web Team  |  First Published Sep 28, 2020, 8:02 PM IST

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഫിഞ്ച് ഇതുവരെ അഞ്ച് ഫോറും ഒരു സിക്‌സും നേടി. 


ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച തുടക്കം. ദുബായ് ഇന്റര്‍നാഷണല്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സെടുത്തിട്ടുണ്ട്. ആരോണ്‍ ഫിഞ്ച് (40), ദേവ്ദത്ത് പടിക്കല്‍ (14) എന്നിവരാണ് ക്രീസില്‍. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഫിഞ്ച് ഇതുവരെ അഞ്ച് ഫോറും ഒരു സിക്‌സും നേടി.

നേരത്തെ കൊല്‍ക്കത്തക്കെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് മുംബൈ ഇറങ്ങുന്നത്. സൗരഭ് തിവാരിക്ക് പകരം ഇഷാന്‍ കിഷന്‍ മുംബൈയുടെ അന്തിമ ഇലവനിലെത്തി. ആദ്യ മത്സരം ജയിച്ച ബാംഗ്ലൂരാകട്ടെ പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു. പഞ്ചാബിനെതിരെ മോശം ബൗളിംഗിന് ഏറെ പഴികേട്ടതിനാല്‍ ബാംഗ്ലൂരിന്റെ ബൗളിംഗ് നിരയില്‍ കാര്യമായ അഴിച്ചുപണിയുണ്ട്. 

Latest Videos

undefined

ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപ ബാംഗ്ലൂര്‍ ടിമിലെത്തി. ഐപിഎല്ലില്‍ ബാംഗ്ലൂരിനായി സാംപയുടെ അരങ്ങേറ്റ മത്സരമാണിത്. ഡെയ്ല്‍ സ്റ്റെയിന് പകരം ഇസുരു ഉദാന ടീമിലെത്തിയപ്പോള്‍ ഉമേഷ് യാദവിന് പകരം ഗുര്‍കീരത് മന്‍ ബാംഗ്ലൂര്‍ ടീമിലെത്തി.

മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ഇശാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചാഹര്‍, ജയിംസ് പാറ്റിന്‍സണ്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബൂമ്ര.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേവ്‌സ്, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇസുരു ഉഡാന, ഗുര്‍ക്രീത് സിംഗ് മന്‍, നവ്ദീപ് സൈനി, യൂസ്‌വേന്ദ്ര ചാഹല്‍, ആഡം സാംപ.

click me!