ടീമിന് ഭേദപ്പെട്ട തുടക്കം നല്‍കിയ ശേഷമാണ് നരെയ്ന്‍ മടങ്ങിയത്. 14 പന്തില്‍ 15 റണ്‍സ് നേടിയ താരം ഒരു സിക്‌സും രണ്ട് ബൗണ്ടറിയും പായിച്ചു.
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെടുത്തിട്ടുണ്ട്. സുനില്‍ നരെയ്‌ന്റെ (15) വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. ജയ്‌ദേവ് ഉനദ്ഘട്ടിനാണ് വിക്കറ്റ്. ശുഭ്മാന്‍ ഗില്‍ (30), നിതീഷ് റാണ (17) എന്നിവരാണ് ക്രീസില്‍. നേരത്തെ ഉനദ്ഘട്ടിന്റെ പന്തില്‍ നരെയ്‌നെ പുറത്താക്കാള്ള സുവര്‍ണാവസരം റോബിന്‍ ഉത്തപ്പ നഷ്ടമാക്കിയിരുന്നു.
ടീമിന് ഭേദപ്പെട്ട തുടക്കം നല്‍കിയ ശേഷമാണ് നരെയ്ന്‍ മടങ്ങിയത്. 14 പന്തില്‍ 15 റണ്‍സ് നേടിയ താരം ഒരു സിക്‌സും രണ്ട് ബൗണ്ടറിയും പായിച്ചു. ഉനദ്ഘട്ടിനെതിരെ കൂറ്റനടിക്ക് ശ്രമിക്കുന്നതിനിടെ താരം കുറ്റി തെറിച്ച് മടങ്ങുകയായിരുന്നു. നേരത്തെ മലയാലി താരം സന്ദീപ് വാര്യറെ ഒരിക്കല്‍കൂടി പുറത്തിരുത്തിയാണ് കൊല്‍ക്കത്ത തുടങ്ങിയത്. ഇരു ടീമുകളും മാറ്റമില്ലാതെയാണ് ഇറങ്ങിയത്.
undefined
സഞ്ജുവിനെ കൂടാതെ മറ്റ് രണ്ട് മലയാളി സാന്നിധ്യം കൂടി ഇന്നത്തെ മത്സരത്തിനുണ്ട്. ഫീല്‍ഡ് അമ്പയറായ കെ എന്‍ അനന്തപത്മനാഭനാണ് ഒരാള്‍. സി ഷംസുദ്ദീനൊപ്പമാണ് രാജ്യാന്തര അമ്പയറായി സ്ഥാനക്കയറ്റം ലഭിച്ച അനന്തപത്മനാഭന്‍ ഇന്ന് മത്സരം നിയന്ത്രിക്കാനിറങ്ങുന്നത്. വി നാരായണന്‍കുട്ടിയാണ് മറ്റൊരു മലയാളി. കോഴിക്കോട് സ്വദേശിയായ നാരായണന്‍കുട്ടി മാച്ച് റഫറിയാണ്. കഴിഞ്ഞ വര്‍ഷം നേപ്പാള്‍-സിംബാബ്വെ മത്സരം ഉള്‍പ്പെടെ അഞ്ച് ടി20 മത്സരങ്ങളില്‍ മാച്ച് റഫറിയായിട്ടുണ്ട്.
കേരളത്തിന്റെ എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറായിരുന്ന അനന്ത പത്മനാഭനില്‍ നിന്ന് ലോക്ക് ഡൗണ്‍ കാലത്ത് സഞ്ജു ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. പ്രധാനമായും ലെഗ് സ്പിന്നര്‍മാരുടെ പന്തുകള്‍ നേരിടാനാണ് സഞ്ജു അനന്തന്റെ സഹായം തേടിയത്.
Kolkata Knight Riders (Playing XI): Shubman Gill, Sunil Narine, Nitish Rana, Dinesh Karthik(w/c), Eoin Morgan, Andre Russell, Pat Cummins, Shivam Mavi, Kuldeep Yadav, Varun Chakravarthy, Kamlesh Nagarkoti.
Rajasthan Royals (Playing XI): Jos Buttler(w), Steven Smith(c), Sanju Samson, Robin Uthappa, Riyan Parag, Rahul Tewatia, Jofra Archer, Tom Curran, Shreyas Gopal, Ankit Rajpoot, Jaydev Unadkat.