ആദ്യ ഐപിഎൽ സെഞ്ചുറിയുടെ ക്രെഡിറ്റ് സഞ്ജുവിനെന്ന് ജോസ് ബട്‌ലര്‍

By Web Team  |  First Published May 5, 2021, 3:08 PM IST

സഞ്ജുവിനൊപ്പം ബാറ്റ് ചെയ്യുക എന്നത് രസകരമാണ്. നേരിട്ട ആദ്യ പന്ത് തന്നെ സഞ്ജു സിക്സിന് പറത്തി. അത്ഭുതകരമാണത്. പന്ത് മിഡിൽ ചെയ്യാൻ ബുദ്ധിമുട്ടിയ എന്റെ സമ്മർദ്ദം അകറ്റുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിം​ഗ്സ്.


ദില്ലി ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച മലയാളി താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി സഹതാരം ജോസ് ബട്‌ലര്‍. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ താൻ നേടിയ സെഞ്ചുറിക്ക് കടപ്പെട്ടിരിക്കുന്നത് സഞ്ജു സാംസണോടാണെന്ന് ബട്‌ലര്‍ പറഞ്ഞു.

സഞ്ജുവിനൊപ്പം ബാറ്റ് ചെയ്യുക എന്നത് രസകരമാണ്. നേരിട്ട ആദ്യ പന്ത് തന്നെ സഞ്ജു സിക്സിന് പറത്തി. അത്ഭുതകരമാണത്. പന്ത് മിഡിൽ ചെയ്യാൻ ബുദ്ധിമുട്ടിയ എന്റെ സമ്മർദ്ദം അകറ്റുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിം​ഗ്സ്. ഓരോ പന്തിലും റൺസെടുക്കാനാണ് സ‍ഞ്ജു ശ്രമിക്കുന്നത്. ഹൈദരാബാദിനെതിരെ സഞ്ജു ക്രീസലിലെത്തിയപാടെ ചില മികച്ച ഷോട്ടുകൾ കളിച്ച് എന്റെ സമ്മർദ്ദം അകറ്റി.

Latest Videos

undefined

ഐപിഎല്ലിൽ മികച്ച ഫോമിലായിരുന്നില്ലെന്നും ബട്‌ലര്‍ പറഞ്ഞു. എന്നാൽ ടീം ഡയറക്ടർ കുമാർ സം​ഗക്കാരക്കും സഹപരിശീലകൻ ട്രെവർ പെന്നിക്കുമൊപ്പം കുറച്ചു സമയം ചെലവിടാനായത് ആത്മവിശ്വാസം നൽകി. ഒഴുക്കോടെ കളിക്കാനാവുന്നതുവരെ ക്രീസിൽ തുടരാൻ സം​ഗയാണ് പറഞ്ഞത്. അതുകൊണ്ടാമ് തുടക്കത്തിൽ ബുദ്ധിമുട്ടിയിട്ടും ക്രീസിൽ തുടരാനായത്. ഒപ്പം മറുവശത്ത് സ‍ഞ്ജു അടിച്ചു തകർത്തതോടെ എനിക്ക് സമ്മർദ്ദമില്ലാതെ കളിക്കാനായി. അതുകൊണ്ടുതന്നെ ആദ്യ ഐപിഎൽ സെഞ്ചുറിയുടെ ക്രെഡിറ്റ് സഞ്ജുവിനാണ് നൽകുന്നതെന്നും ബട്‌ലര്‍ പറഞ്ഞു.

മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ബട്ലർ 64 പന്തിൽ 124 റൺസെടുത്തപ്പോൾ വൺ ഡൗണായി ഇറങ്ങിയ സഞ്ജു 33 പന്തിൽ 48 റൺസടിച്ചു. ഇരുവരുടെ ബാറ്റിം​ഗ് മികവിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തപ്പോൾ ഹൈദരാബാദിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

click me!