ലക്ഷാധിപതിയെപ്പോലെയാണ് അയാൾ തുടങ്ങുക. ആ തുടക്കം കണ്ടാൽ ഇത്തവണ അയാൾ ഐപിഎല്ലിൽ 800-900 റൺസ് നേടുമെന്ന് തോന്നും. എന്നാൽ അടുത്ത മത്സരങ്ങളിൽ ഒന്നും നേടാതെ അയാൾ മടങ്ങും-ഗംഭീർ ക്രിക്ക് ഇൻഫോയോട് പറഞ്ഞു.
ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സഞ്ജു സാംസണ് സ്ഥാനം നൽകണമെന്ന് എക്കാലത്തും വാദിക്കുന്ന വ്യക്തിയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഐപിഎല്ലിലെ ഓരോ മികച്ച ഇന്നിംഗ്സിനുശേഷവും സഞ്ജുവിനെ പ്രശംസിച്ച് മുന്നിലെത്തുന്നവരിൽ ഒരാളുമാണ് ഗംഭീർ. എന്നാൽ സഞ്ജുവിന്റെ പ്രകടനങ്ങളിലെ സ്ഥിരതയില്ലായ്മക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗംഭീർ ഇപ്പോൾ.
ഒരു മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന സഞ്ജു പിന്നീട് കുറേ മത്സരങ്ങളിൽ നാടകീയമായി താഴേക്ക് പോകുന്നുവെന്ന് ഗംഭീർ പറഞ്ഞു. ലക്ഷാധിപതിയെപ്പോലെയാണ് അയാൾ തുടങ്ങുക. ആ തുടക്കം കണ്ടാൽ ഇത്തവണ അയാൾ ഐപിഎല്ലിൽ 800-900 റൺസ് നേടുമെന്ന് തോന്നും. എന്നാൽ അടുത്ത മത്സരങ്ങളിൽ ഒന്നും നേടാതെ അയാൾ മടങ്ങും-ഗംഭീർ ക്രിക്ക് ഇൻഫോയോട് പറഞ്ഞു.
undefined
ഇക്കാര്യത്തിൽ സഞ്ജു വിരാട് കോലിയെയും രോഹിത് ശർമയെയും എ ബി ഡിവില്ലിയേഴ്സിനെയുമെല്ലാം കണ്ടു പഠിക്കണം. ഒരു മത്സരത്തിൽ 80 റൺസ് നേടിയാലും അടുത്ത മത്സരങ്ങളിൽ അവർ 30-40 റൺസെങ്കിലും നേടും.
സഞ്ജുവിന്റെ കാര്യത്തിലാണെങ്കിലോ ഒന്നുകിൽ സെഞ്ചുറി അല്ലെങ്കിൽ ഒന്നുമില്ല. അതായത് ഒന്നുകിൽ ഏറ്റവും മികച്ച പ്രകടനം അല്ലെങ്കിൽ ഏറ്റവും മോശം പ്രകടനം എന്നത് ഒരു കളിക്കാരന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം ഒട്ടും നല്ലതല്ല. ഇതിനിടയിൽ ഒരു സന്തുലനം എപ്പോഴും ഉണ്ടാകണം. ഒരു കളിക്കാരന്റെ കരിയർ ഗ്രാഫിൽ ഇത്രയും ചാഞ്ചാട്ടം പാടില്ല. അങ്ങനെ സംഭവിക്കുന്നുവെങ്കിൽ ആ കളിക്കാരന്റെ മനോഭാവത്തിന് എന്തോ പ്രശ്നമുണ്ടെന്നുതന്നെയാണ് അർഥം.
വ്യത്യസ്ത ഫോർമാറ്റുകളിൽ ഇതുവരെ കളിച്ച സഞ്ജു തന്റെ മനോഭാവത്തിൽ മാറ്റം വരുത്തിയെ മതിയാവു. എല്ലാ മത്സരങ്ങളിലും ഒരുപോലെ കളിക്കാനാവില്ല. സാഹചര്യങ്ങൾക്കും എതിരാളികൾക്കും അനുസരിച്ച് ബാറ്റിംഗ് സമീപനത്തിൽ മാറ്റം വരുത്താൻ സഞ്ജു തയാറാവണം. ദീർഘകാലമായി ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്ന സഞ്ജു പക്വതയുള്ള താരമായി വളരേണ്ട സമയമായെന്നും രാജസ്ഥാൻ നായക സ്ഥാനം സഞ്ജുവിന്റെ കരിയറിൽ നിർണായകമാകുമെന്നും ഗംഭീർ പറഞ്ഞു.
ജോഫ്ര ആർച്ചറുടെയും ബെൻ സ്റ്റോക്സിന്റെയുമെല്ലാം അഭാവത്തിൽ പക്വതയുള്ള കളിക്കാരനായി വളരാനുള്ള സുവർണാവസരമാണ് സഞ്ജുവിനിപ്പോഴെന്നും ഗംഭീർ വ്യക്തമാക്കി. ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 119 റൺസടിച്ച സ‍്ജുവിന് പിന്നീടുള്ള മൂന്ന് മത്സരങ്ങളിൽ 4, 1, 21 എന്നിങ്ങനയെ സ്കോർ ചെയ്യാനായുള്ളു. രാജസ്ഥാൻ നായകൻ കൂടിയായ സ‍്ജുവിന്റെ സ്ഥിരതയില്ലായ്മക്കെതിരെ മുൻ താരം സുനിൽ ഗവാസ്കർ രംഗത്തെത്തിയതിന് പിന്നാലെയാണ് ഗംഭീറിന്റെ പ്രതികരണം.