കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കോടികളുടെ മൂല്യമുണ്ടായിരുന്ന താരം; ഇന്ന് നെറ്റ് ബൗളര്‍ മാത്രം

By Web Team  |  First Published Sep 19, 2021, 12:14 PM IST

ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ക്രിസ് മോറിസിന്റെ പ്രതിഫലം കോടികളാണ്. എന്നാല്‍ ഐപിഎല്ലില്‍ നിറംകെട്ട് പോയവുരം ഉണ്ട്. അതിലൊരാളാണ് വെസ്റ്റ് ഇന്‍ഡീസ് താരം ഷെല്‍ഡണ്‍ കോട്ട്രല്‍. 


ദുബായ്: ഐപിഎല്ലിലൂടെ തലവര തെളിഞ്ഞ നിരവധി താരങ്ങളുണ്ട്. ചേതന്‍ സക്കറിയ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെല്ലാം ഉദാഹണം. ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ക്രിസ് മോറിസിന്റെ പ്രതിഫലം കോടികളാണ്. എന്നാല്‍ ഐപിഎല്ലില്‍ നിറംകെട്ട് പോയവുരം ഉണ്ട്. അതിലൊരാളാണ് വെസ്റ്റ് ഇന്‍ഡീസ് താരം ഷെല്‍ഡണ്‍ കോട്ട്രല്‍. 

കഴിഞ്ഞ സീസണില്‍ 8.5 കോടിക്ക് പഞ്ചാബ് കിംഗ്‌സിലെത്തിയ താരമാണ് കോട്ട്രല്‍. എന്നാല്‍ ആറ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇത്രയും തന്നെ വിക്കറ്റുകളാണ് കോട്ട്രല്‍ വീഴ്ത്തിയത്. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ധാരാളിത്തം കാണിച്ചു. ഇതോടെ ടീമില്‍ നിന്ന് പുറത്തുമായി. 

Latest Videos

undefined

കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്. കോട്ട്രലിനെ ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്തു. ഈ സീസണില്‍ താരത്തെ ഒരു ഫ്രാഞ്ചൈസിയിലും കണ്ടില്ല. ഇപ്പോള്‍ നെറ്റ് ബൗളറായിട്ട് മാത്രമാണ് താരം ഐപിഎല്ലിന്റെ ഭാഗമാകുന്നത്. അതും വിന്‍ഡീസിന്റെ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയ ഒരു താരം. 

കോട്ട്രലിന് പുറമെ ഡൊമിനിക് ഡ്രേക്‌സ്, ഫിഡല്‍ എഡ്വേര്‍ഡ്‌സ്, രവി രാംപോള്‍ എന്നിവരും നെറ്റ് ബൗളര്‍മാരാണ്. അടുത്തിടെ നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പരയില്‍ കോട്ട്രല്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മൂന്ന് ഏകദിനങ്ങളില്‍ മൂന്ന് വിക്കറ്റെടുത്ത താരം റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചു. 

നാല് ടി20 മത്സരങ്ങില്‍ അഞ്ച് വിക്കറ്റും വീഴ്ത്തി. കരീബിയന്‍ പ്രീമിയര്‍ ലീഗിലും മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. അടുത്ത സീസണിലെ മെഗാ ലേലത്തിലൂടെ തിരിച്ചെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോട്ട്രല്‍.

 

click me!