ഐപിഎല്‍ 2021: 'അവരുടെ റെക്കോഡ് നോക്കൂ'; ലോകകപ്പ് ടീമില്‍ ഉള്‍പ്പെടേണ്ട താരങ്ങളെ കുറിച്ച് മുന്‍ സെലക്റ്റര്‍

By Web Team  |  First Published Sep 27, 2021, 11:02 AM IST

ടീമിലെ പ്രധാന സവിശേഷതയും അതുതന്നെയായിരുന്നു. യൂസ്‌വേന്ദ്ര ചാഹലിന് (Yuzvendra Chahal) പകരം വരുണ്‍ ചക്രവര്‍ത്തി (Varun Chakravarthy), രാഹുല്‍ ചാഹര്‍ (Rahul Chahar) എന്നിവരെ ഉള്‍പ്പെടുത്തിയതും ചര്‍ച്ചയായി.


മുംബൈ: നാല് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ആര്‍ അശ്വിന്‍ (R Ashwin) ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഒക്‌ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമില്‍ അശ്വിനേയും ഉള്‍പ്പെടുത്തിയിരുന്നു. ടീമിലെ പ്രധാന സവിശേഷതയും അതുതന്നെയായിരുന്നു. യൂസ്‌വേന്ദ്ര ചാഹലിന് (Yuzvendra Chahal) പകരം വരുണ്‍ ചക്രവര്‍ത്തി (Varun Chakravarthy), രാഹുല്‍ ചാഹര്‍ (Rahul Chahar) എന്നിവരെ ഉള്‍പ്പെടുത്തിയതും ചര്‍ച്ചയായി.

ഐപിഎല്‍: സഞ്ജുവിനും സംഘത്തിനും ഇന്ന് നിര്‍ണായകം; മറുവശത്ത് സണ്‍റൈസേഴ്‌സ്

Latest Videos

undefined

എന്നാല്‍ മുന്‍ ഇന്ത്യന്‍ സെലക്റ്റര്‍ എം എസ് കെ പ്രസാദ് പറയുന്നത് രണ്ട് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയെന്നാണ്. പ്രസാദിന്റെ വാക്കുകള്‍... ''ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന് പത്തില്‍ എട്ടോ ഒമ്പതോ മാര്‍ക്ക് കൊടുക്കാം. യുഎഇയില്‍ സ്പിന്‍ ട്രാക്കായിരിക്കും ഒരുക്കുകയെന്നുള്ളത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് അഞ്ച് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വ്യക്തിപരമായി എനിക്ക് തോന്നിയ ഒരു കാര്യം ശിഖര്‍ ധവാന്‍ ടീമില്‍ വേണമായിരുന്നു എന്നാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ അദ്ദേഹത്തിന് മികച്ച റെക്കോഡുണ്ട്. ഐപിഎല്ലിലും മികച്ച ഫോമിലാണ്. ധവാനെ ഉള്‍പ്പെടുത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമായിരുന്നു.

ഐപിഎല്‍ 2021: കോലിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

ക്രുനാല്‍ പാണ്ഡ്യയാണ് ടീമില്‍ ഉള്‍പ്പെടേണ്ടിയിരുന്ന മറ്റൊരു താരം. കഴിഞ്ഞ മൂന്ന്, നാല് വര്‍ഷമായി അദ്ദേഹത്തെ വളര്‍ത്തുകൊണ്ടുവരികയാണ്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ക്രുനാലിനായിരുന്നു. ഈ രണ്ട് താരങ്ങളേയുമാണ് ലോകകപ്പ് ടീമിലെ നഷ്ടമായി തോന്നുന്നത്.'' പ്രസാദ് വ്യക്തമാക്കി.

ഐപിഎല്ലില്‍ നിലവില്‍ ഓറഞ്ച് ക്യാപ്പിന് ഉടമയാണ് ശിഖര്‍ ധവാന്‍. 10 മത്സരങ്ങളില്‍ നിന്ന് 430 റണ്‍സാണ് ധവാന്റെ സമ്പാദ്യം. ഇന്ത്യക്ക് വേണ്ടി അഞ്ച് ഏകദിനങ്ങളും 19 ടി20 മത്സരങ്ങളും ക്രുനാല്‍ കളിച്ചിട്ടുണ്ട്. മുംബൈക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാറുള്ള ക്രുനാലിനും ടീമില്‍ ഇടം ലഭിച്ചില്ല.

click me!