മത്സരശേഷവും കോലി- നവീന്‍ തര്‍ക്കം അവസാനിച്ചില്ല. പിന്നീട് മത്സര ശേഷം നവീനുമായി ഹസ്തദാനം ചെയ്യുമ്പോള്‍ കോലി രോഷാകുലനായി പ്രതികരിച്ചു. ഇതിന് നവീന്‍ മറുപടി പറയാന്‍ തുടങ്ങിയതോടെ ഇരു ടീമിലെയും താരങ്ങള്‍ ഇടപെട്ട് രംഗം ശാന്തമാക്കി.
ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം കടുത്ത വഴക്കിലാണ് അവസാനിച്ചത്. വിരാട് കോലിയും ലക്‌നൗ മെന്റര്‍ ഗൗതം ഗംഭീറും നേര്‍ക്കുനേര്‍ വന്നു. അതിന് മുമ്പ് ലക്‌നൗ താരങ്ങളായ അമിത് മിശ്ര, നവീന്‍ ഉല്‍ ഹഖ് എന്നിവര്‍ക്കെതിരേയും കോലി തിരിഞ്ഞു. നവീനോട് മോശം രീതിയില്‍ സംസാരിക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു കോലി.
മത്സരശേഷവും കോലി- നവീന്‍ തര്‍ക്കം അവസാനിച്ചില്ല. പിന്നീട് മത്സര ശേഷം നവീനുമായി ഹസ്തദാനം ചെയ്യുമ്പോള്‍ കോലി രോഷാകുലനായി പ്രതികരിച്ചു. ഇതിന് നവീന്‍ മറുപടി പറയാന്‍ തുടങ്ങിയതോടെ ഇരു ടീമിലെയും താരങ്ങള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. നവീനിന്റെ ഭാഗത്തു നിന്ന് പ്രകോപനങ്ങളൊന്നുമില്ലാതെയായിരുന്നു കോലി ദേഷ്യപ്പടുന്നതെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു. കോലിയുടെ വാക്കുകള്‍ കേട്ടതോടെ ഹസ്തതദാനത്തിനായി അത്രയും സമയം കോലിയുടെ കയ്യില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന നവീന്‍ പെട്ടെന്ന് കൈ എടുത്തുമാറ്റി.
undefined
ഇതാദ്യമായിട്ടില്ല നവീന്‍ എതിര്‍ ടീമിലെ താരങ്ങളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത്. നേരത്തെ, മുന്‍ പാക്കിസ്താന്‍ താരങ്ങളായ ഷാഹിദ് അഫ്രീദി, മുഹമ്മദ് ആമിര്‍, ശ്രീലങ്കന്‍ താരം തിസാര പെരേര എന്നിവര്‍ക്കെതിരേയും നവീന്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അഫ്ഗാന്‍ യുവതാരത്തിനുള്ള ഉപദേശം നല്‍കുകയാണ് അഫ്രീദി. മുന്‍ പാക്ക് ക്യാപ്റ്റന്‍ ട്വിറ്ററില്‍ കുറിച്ചിട്ടതിങ്ങനെ... ''ഞാന്‍ യുവതാരങ്ങള്‍ക്ക് നല്‍കുന്ന ഉപദേശം വളരെ ലളിതമാണ്. മത്സരം ആസ്വദിക്കൂ, അനാവശ്യമായ ഭാഷ ഒഴിവാക്കാം. എനിക്ക് അഫ്ഗാനിസ്ഥാന്‍ ടീമില്‍ സുഹൃത്തുക്കളുണ്ട്. അവരോടെല്ലാം നല്ല രീതിയിലുള്ള ബന്ധവും സൂക്ഷിക്കുന്നു. സഹതാരങ്ങളേയും എതിര്‍വശത്തുള്ളവരേയും ബഹുമാനിക്കൂ. അതുതന്നെയാണ് അടിസ്ഥാനം.'' അഫ്രീദി ട്വിറ്ററില്‍ കുറിച്ചിട്ടു.
My advise to the young player was simple, play the game and don't indulge in abusive talk. I have friends in Afghanistan team and we have very cordial relations. Respect for teammates and opponents is the basic spirit of the game. https://t.co/LlVzsfHDEQ
— Shahid Afridi (@SAfridiOfficial)കോലിയുമായുള്ള വാക്കു തര്‍ക്കത്തിന് ശേഷം വിരാട് കോലിയെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരുന്നു നവീന്‍. താരത്തിന്റെ പ്രതികരണവും പുറത്തുവന്നിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് ശേഷം നവീന്‍ ഒരു സഹതാരത്തോട് സംസാരിച്ചത് ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് പുറത്ത് വിട്ടത്. താന്‍ ഐപിഎല്ലില്‍ കളിക്കാനാണ് വന്നതെന്നും അല്ലാതെ ആരാലും അപമാനിക്കപ്പെടാനല്ലെന്നാണ് നവീന്‍ പറഞ്ഞത്. കൂടാതെ, ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയും നവീന്‍ പ്രതികരിച്ചിരുന്നു. നിങ്ങള്‍ അര്‍ഹിക്കുന്നതെ നിങ്ങള്‍ക്ക് കിട്ടൂവെന്നും അത് അങ്ങനെയാവണമെന്നും അങ്ങനയെ ആവൂവെന്നുമാണ് താരം കുറിച്ചത്.
ഗുരുതരമായ ആരോപണങ്ങള്‍! മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ സുപ്രിം കോടതിയില്‍