രോഹിത്തിന് ടെക്‌നിക്കല്‍ പ്രശ്‌നങ്ങളൊന്നുമില്ല! മോശം പ്രകടനത്തിന്റെ കാരണം വ്യക്തമാക്കി സെവാഗ്

By Web Team  |  First Published May 9, 2023, 11:33 AM IST

രോഹിത്തിന്റെ മോശം പ്രകടനത്തിന് കാരണം കണ്ടെത്തുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ടെക്‌നിക്കല്‍ പ്രശ്‌നം അല്ലെന്നും മാനസിക പിരിമുറുക്കമാണ് മോശം പ്രകടനത്തിന് കാരണെന്നുമാണ് സെവാഗ് പറയുന്നത്.


ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം ഫോമിലാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഈ സീസണില്‍ 10 ഇന്നിംഗ്‌സുകള്‍ കളിച്ച രോഹിത് 18.39 ശരാശരിയില്‍ 184 റണ്‍സ് മാത്രമാണ് നേടിയത്. ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് സ്വന്തമാക്കാനായത്. സ്‌ട്രൈക്ക്‌റേറ്റാവട്ടെ 126.89. രോഹിത് ഫോമിലല്ലെങ്കില്‍ മുംബൈ ഇന്ത്യന്‍സിന് ഇപ്പോഴും ആദ്യ നാലിലെത്താനുള്ള അവസരമുണ്ട്. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്തായിരുന്നു മുംബൈ. അവരുടെ ഏറ്റവും മോശം സീസണായിരുന്നു അത്.

ഇപ്പോള്‍ രോഹിത്തിന്റെ മോശം പ്രകടനത്തിന് കാരണം കണ്ടെത്തുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ടെക്‌നിക്കല്‍ പ്രശ്‌നം അല്ലെന്നും മാനസിക പിരിമുറുക്കമാണ് മോശം പ്രകടനത്തിന് കാരണെന്നുമാണ് സെവാഗ് പറയുന്നത്. ''രോഹിത് ബൗളര്‍മാര്‍ക്കെതിരെയല്ല പൊരുതുന്നത്. പകരം തന്നോട് തന്നെയാണ്. മാനസികമായി രോഹിത്തിനെ പലതും അലട്ടുന്നുണ്ട്. അല്ലാതെ ബാറ്റിംഗ് ടെക്‌നിക്കില്‍ ഒരു പ്രശ്‌നവും തോന്നുന്നില്ല. അദ്ദേഹത്തിന്റെ മനസില്‍ ചില ആശയക്കുഴപ്പങ്ങളുണ്ട്. ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇപ്പോഴത്തെ പരാതികളെല്ലാം നികത്താന്‍ രോഹിത്തിന് സാധിക്കും.'' സെവാഗ് പറഞ്ഞു.

Latest Videos

undefined

ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടങ്ങള്‍ രോഹിത് നയിച്ച മുംബൈ ഇന്ത്യന്‍സിനാണ്. അഞ്ച് തവണ രോഹിത് മുംബൈയെ കിരീടത്തിലേക്ക് നയിച്ചു. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളിലായിരുന്നു അത്. അതേസമയം ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മ അവസാന നാലു കളിയില്‍ നേടിയത് വെറും അഞ്ച് റണ്‍സ്. 

ചെന്നൈക്കെതിരായ അവസാന മത്സരത്തില്‍ മുംബൈ ബാറ്റിംഗ് നിര ഫോമിലേക്കുയര്‍ന്നില്ലെങ്കിലും വാംഖഡെയിലെ ബാറ്റിംഗ് പറുദീസയില്‍ മുംബൈയുടെ പവര്‍ ഹിറ്റര്‍മാര്‍ കരുത്തുകാട്ടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വെടിക്കെട്ട് ബാറ്റര്‍മാര്‍ നിറഞ്ഞ മധ്യനിരയാണ് മുംബൈയുടെ കരുത്ത്. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, എന്നിവര്‍ ക്രീസിലുറച്ചാല്‍ ഏത് സ്‌കോറും മുംബൈക്ക് അസാധ്യമല്ല.

'അവനെക്കൊണ്ട് പന്തെറിയിക്കാത്തതിന് പിന്നിലെ കാരണം വിചിത്രം', കൊല്‍ക്കത്ത നായകനെതിരെ അനില്‍ കുംബ്ലെ

click me!