ഈ കളിയില്‍ ആറാം നമ്പറിലും തൊട്ടുമുമ്പത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ ഏഴാം നമ്പറിലുമായിരുന്നു ധോണി ഇറങ്ങിയത്. ഇതിനെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്.
ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം തുടക്കമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ലഭിച്ചത്. കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടിലും എം എസ് ധോണിയുടെ നേതൃത്വതതിലുളള ടീം തോറ്റു. ഒന്നും പുറത്തുകാണിക്കുന്നില്ലെങ്കും ക്യാപ്റ്റന്‍ ധോണി കടുത്ത സമ്മര്‍ദ്ദത്തിലാണ്. പദ്ധതികളൊന്നും കൃത്യമായ രീതിയില്‍ നടക്കുന്നില്ല.
മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയ്ക്കും പറയാനുള്ളത് ഇക്കാര്യമാണ്. പഴയ ധോണിയെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നതെന്ന് ജഡേജ പറഞ്ഞു. ''ഇപ്പോള്‍ ക്രിക്കറ്റ് കാണാന്‍ തുടങ്ങിയ തലമുറ ഇന്ന് ചെന്നൈയില്‍ കളിക്കുന്ന ധോണിയെ കുറിച്ചാണ് ഓര്‍ക്കകുക. നമുക്കെല്ലാവര്‍ക്കും അറിയുന്ന ഇതിഹാസമായ ധോണിയുണ്ട്. ആ പ്രകടനങ്ങള്‍ ആരും ഓര്‍ക്കില്ല. ഈ സാഹചര്യം മാറേണ്ടതുണ്ട്.
undefined
ധോണി അവസാനങ്ങളില്‍ ബാറ്റിങ്ങിന് ഇറങ്ങുന്നതിനോട് എനിക്ക് യോജിപ്പില്ല. പിന്നില്‍ നിന്നു നയിച്ചാല്‍ ഒരു യുദ്ധവും വിജയിക്കാന്‍ കഴിയില്ല. രാജസ്ഥാന്‍ റോയല്‍സിനെതിരെ പുറത്തെടുത്ത പ്രകടനം കൊണ്ട് ഒരു കാര്യവും ടീമിനില്ല. മുന്നില്‍ നിന്ന് നയിക്കുന്നവര്‍ക്കെ ജയിക്കാന്‍ സാധിക്കൂ.'' ജഡേജ പറഞ്ഞു.
ഡല്‍ഹിക്കെതിരായ മൂന്നാമത്തെ കളിയിലും സിഎസ്‌കെ പരാജയമേറ്റു വാങ്ങിയതോടയാണ് ധോണിയും സിഎസ്‌കെയും പ്രതിക്കൂട്ടിലായത്. ഈ കളിയില്‍ ആറാം നമ്പറിലും തൊട്ടുമുമ്പത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ ഏഴാം നമ്പറിലുമായിരുന്നു ധോണി ഇറങ്ങിയത്. ഇതിനെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്.