ചെന്നൈ 180ലേറെ റണ്‍സടിച്ചതില്‍ സന്തോഷമുണ്ടെങ്കിലും താന്‍ നേരിട്ട ആദ്യ ആറ് പന്തുകളില്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയത് ടീമിന് വലിയ തിരിച്ചടി ആവേണ്ടതായിരുന്നുവെന്ന് മത്സരശേഷം ധോണി പറഞ്ഞു.
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആധികാരിക ജയം സ്വന്തമാക്കിയെങ്കിലും തന്‍റെ ബാറ്റിംഗിലെ പിഴവുകള്‍ തുറന്നു സമ്മതിച്ച് ചെന്നൈ നായകന്‍ എം എസ് ധോണി. രാജസ്ഥാനെതിരെ ബാറ്റിംഗിനിറങ്ങിയ ധോണിക്ക് തുടക്കത്തില്‍ റണ്‍സെടുക്കാനായിരുന്നില്ല. ഇതിനിടെ റണ്ണൗട്ടില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്തു.
ചെന്നൈ 180ലേറെ റണ്‍സടിച്ചതില്‍ സന്തോഷമുണ്ടെങ്കിലും താന്‍ നേരിട്ട ആദ്യ ആറ് പന്തുകളില്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയത് ടീമിന് വലിയ തിരിച്ചടി ആവേണ്ടതായിരുന്നുവെന്ന് മത്സരശേഷം ധോണി പറഞ്ഞു. പ്രായമാകുന്തോറും കായികക്ഷമത നിലനിര്‍ത്തുക എന്നത് വലിയ വെല്ലുവിളിയാണെന്നും ടീമിലെ യുവതാരങ്ങള്‍ക്കൊപ്പം ഓടിയെത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ധോണി സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
Latest Videos
undefined
Oh Thala, Our Thala! 💛 You trust the process and we trust you. #WhistlePodu #Yellove 🦁
Posted by Chennai Super Kings on Monday, 19 April 2021
പതിനാലാം ഓവറില്‍ സുരേഷ് റെയ്ന പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ധോണിക്ക് ആദ്യ അഞ്ച് പന്തില്‍ റണ്‍സെടുക്കാനായില്ല. നേരിട്ട ആറാം പന്തിലാണ് ധോണി സിംഗിളെടുക്കുന്നത്. ക്രിസ് മോറിസിനെതിരെയും ക്രിസ് മോറിസിനെതിരെയും ബൗണ്ടറി നേടിയ ധോണി 17 പന്തില്‍ 18 റണ്‍സെടുത്ത് ചേതന്‍ സക്കറിയയുടെ പന്തില്‍ ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി പുറത്തായി.
ധോണി ക്രീസിലെത്തുമ്പോള്‍ 14 ഓവറില്‍ ചെന്നൈ 125 റണ്‍സിലെത്തിയിരുന്നു. ധോണി ക്രീസിലുണ്ടായിരുന്ന 20 പന്തില്‍ ചെന്നൈ നേടിയത് ആകെ 22 റണ്‍സ് മാത്രമാണ്. എന്നാല്‍ ധോണി പുറത്തായശേഷമുള്ള 14 പന്തില്‍ ചെന്നൈ 31 റണ്‍സടിച്ചാണ് 188ല്‍ എത്തിയത്.