രണ്ട് സിക്സ് അടിച്ചല്ലോ, അപ്പോള്‍ അടുത്ത സീസണിലും ടീമില്‍ ഉറപ്പായി, പരാഗിനെ വെറുതെ വിടാതെ ആരാധകര്‍

By Web Team  |  First Published May 20, 2023, 12:41 PM IST

നോ ബോളിന് ഫ്രീ ഹിറ്റായി ലഭിച്ച പന്തിലായിരുന്നു പരാഗിന്‍റെ ആദ്. സിക്സ്. എന്നാല്‍ റബാദ എറിഞ്ഞ പതിനെട്ടാം ഓവറിലെ പിന്നീടുള്ള പന്തുകള്‍ റണ്‍സടിക്കാന്‍ കഴിയാതിരുന്ന പരാഗിന് ഹെറ്റ്മെയര്‍ക്ക് സ്ട്രൈക്ക് കൈമാറാനും കഴിഞ്ഞില്ല.


ധരംശാല: ഐപിഎല്ലില്‍ ഇന്നലെ നടന്ന നിര്‍ണായക പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിംഗ്സിനെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ നിര്‍ണായകമായത് ദേവ്ദത്ത് പടിക്കലിന്‍റെയും യശസ്വി ജയ്സ്വാളിന്‍റെയും അര്‍ധസെഞ്ചുറികളും ഷിമ്രോണ്‍ ഹെറ്റ്മെയറുടെ ബാറ്റിം വെടിക്കെട്ടുമായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണും ജോസ് ബട്‌ലറും നിരാശപ്പെടുത്തിയ കളിയില്‍ വാലറ്റത്ത് റിയാന്‍ പരാഗും ധ്രുവ് ജുറെലും രാജസ്ഥാന്‍ ജയത്തിലേക്ക് നിര്‍ണായക സംഭാവന നല്‍കി.

The 18th over by Rabada started with two maximums but it ends with Riyan Parag's wicket! need 13 off 9 now

Follow the match ▶️ https://t.co/3cqivbD81R | pic.twitter.com/xcSruijmik

— IndianPremierLeague (@IPL)

തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്കൊടുവില്‍ ടീമില്‍ നിന്ന് പുറത്തായ പരാഗ് ഇടവേളക്കുശേഷമാണ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിത്. പതിനഞ്ചാം ഓവറില്‍ യശസ്വി ജയ്സ്വാള്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ പരാഗ്, ഹെറ്റ്മെയര്‍ക്കൊപ്പം നിര്‍ണായക കൂട്ടുകെട്ടിലും പങ്കാളിയായി. പരാഗ് ക്രീസിലെത്തുമ്പോള്‍ രാജസ്ഥാന് ജയിക്കാന്‍ അവസാന അഞ്ചോവറില്‍ 50 റണ്‍സ് വേണമായിരുന്നു.  തുടക്കത്തില്‍ സിംഗിളുകളെടുത്ത് കളിച്ച പരാഗ്  മൂന്നാം പന്തില്‍ ബൗണ്ടറി നേടി. ജയത്തിലേക്ക് 18 പന്തില്‍ 33 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ റബാദക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്സ് പായിച്ച് പരാഗ് രാജസ്ഥാന്‍റെ സമ്മര്‍ദ്ദമകറ്റിയിരുന്നു.

Latest Videos

undefined

ഒരു നിമിഷം സഞ്ജുവിന് പകരം ചാഹലിനെ രാജസ്ഥാന്‍ നായകനാക്കി സ്റ്റാര്‍ സ്പോര്‍ട്സ്, അന്തംവിട്ട് ആരാധകര്‍

നോ ബോളിന് ഫ്രീ ഹിറ്റായി ലഭിച്ച പന്തിലായിരുന്നു പരാഗിന്‍റെ ആദ്. സിക്സ്. എന്നാല്‍ റബാദ എറിഞ്ഞ പതിനെട്ടാം ഓവറിലെ പിന്നീടുള്ള പന്തുകള്‍ റണ്‍സടിക്കാന്‍ കഴിയാതിരുന്ന പരാഗിന് ഹെറ്റ്മെയര്‍ക്ക് സ്ട്രൈക്ക് കൈമാറാനും കഴിഞ്ഞില്ല. ഒടുവില്‍ റബാദയുടെ അവസാന പന്തില്‍ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ അഥര്‍വ ടൈഡെയ്ക്ക് ക്യാച്ച് നല്‍കി പരാഗ് പുറത്തായി. 12 പന്തില്‍ ഒരു ഫോറും രണ്ട് സിക്സും പറത്തിയ പരാഗ് 20 റണ്‍സാണ് നേടിയത്.

രാജസ്ഥാന്‍റെ ജയത്തില്‍ പരാഗ് നേടിയ ആ രണ്ട് സിക്സുകള്‍ നിര്‍ണായകമായെങ്കിലും ആ രണ്ട് സിക്സുകളിലൂടെ പരാഗ് അടുത്ത സീസണിലും ടീമിലുണ്ടാവുമെന്ന് ഉറപ്പിച്ചു കഴിഞ്ഞുവെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം, ടുക് ടുക് അക്കാദമി നിയമം ലംഘിച്ച് പരാഗ് സിക്സ് അടിച്ചതിനെയും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കളിയാക്കുന്നുണ്ട്. സീസണില്‍ രാജസ്ഥാനായി കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്ന് 78 റണ്‍സ് മാത്രമാണ് പരാഗ് നേടിയത്. ഫിനിഷറായി ഇറങ്ങുന്ന പരാഗിന്‍റെ ബാറ്റിംഗ് ശരാശറി13 റണ്‍സും സ്ട്രൈക്ക് റേറ്റ് 118.8ഉം മാത്രമാണ്. 20 റണ്‍സാണ് സീസണിലെ ഉയര്‍ന്ന സ്കോര്‍.


Riyan Parag hit two sixes back to back.
whole universe pic.twitter.com/aEhjIjcGMy

— Piyush (@Piyush_khurana_)

Riyan Parag strategy 😂 pic.twitter.com/JozjBD39qo

— runmachinevirat (@runmachinevi132)

Riyan parag after hitting 2 sixes pic.twitter.com/qH9MlBf5BR

— Ansh Shah (@asmemesss)

Visionary Riyan Parag with today's 2 sixes confirming his next yr spot pic.twitter.com/mc4sHvkpzk

— David. (@CricketFreakD3)

Riyan Parag got punishment for breaking rules and disturbing the decorum of the academy...Parag boy you are a responsible member of the academy how can you hit back to back sixes man?😤😠 pic.twitter.com/psQGbXboBW

— TukTuk Academy (@TukTuk_Academy)

IPL Legend Riyan Parag is back in playing 11 pic.twitter.com/1iznh9SIPE

— Utsav 💔 (@utsav045)

Congratulations to Riyan Parag for getting retained by Rajasthan Royals. pic.twitter.com/42xhQCegnE

— Utsav 💔 (@utsav045)

Visionary Riyan Parag with today's 2 sixes confirming his next yr spot pic.twitter.com/hybi7Mksyd

— AFTAB (@aftab169)
click me!