രണ്ട് മത്സരങ്ങളിലും മാന്‍ ഓഫ് ദ മാച്ചും സഞ്ജുവായിരുന്നു. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തളിക്കാനിറങ്ങുമ്പോഴും പ്രധാന പ്രതീക്ഷ സഞ്ജുവിലാണ്.
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം മത്സരത്തിനിറങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇതുവരെ തോല്‍വി അറിയാത്ത ടീമാണ് രാജസ്ഥാന്‍. ടീമിന്റെ രണ്ട് വിജയങ്ങളിലും പ്രധാന പങ്കുവഹിച്ചത് സഞ്ജു സാംസണായിരുന്നു. രണ്ട് മത്സരങ്ങളിലും മാന്‍ ഓഫ് ദ മാച്ചും സഞ്ജുവായിരുന്നു. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തളിക്കാനിറങ്ങുമ്പോഴും പ്രധാന പ്രതീക്ഷ സഞ്ജുവിലാണ്. എതിര്‍ടീമുകളുടെ പേടിസ്വപ്‌നമാവാന്‍ രണ്ട് മത്സരം കൊണ്ടുതന്നെ സഞ്ുവിന് സാധിച്ചിരുന്നു.
ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ഓയിന്‍ മോര്‍ഗന് പോലും സഞ്ജുവിന്റെ പ്രകടത്തെ കുറിച്ചോര്‍ത്ത് പേടിയുണ്ട്. രാജസ്ഥാനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് മോര്‍ഗന്‍ സഞ്ജുവിനെ കുറിച്ച് സംസാരിച്ചത്. രാജസ്ഥാന്‍ നിരയില്‍ ഏറ്റവും പേടിക്കേണ്ട രണ്ട് താരങ്ങളില്‍ ഒരാളാണ് സഞ്ജു സാംസണെന്നാണ് മോര്‍ഗന്‍ പറയുന്നത്. ''സഞ്ജുവിനൊപ്പം രാജസ്ഥാന്‍ നിരയില്‍ പേടിക്കേണ്ട മറ്റൊരു താരമാണ് ജോസ് ബട്‌ലര്‍. മികച്ച താരങ്ങളാണ് ഇരുവരും.
undefined
എത്രയും പെട്ടന്ന് അവരെ പുറത്താക്കാനാണ് ശ്രമിക്കേണ്ടത്. അവര്‍ രണ്ട് പേരും 20 ഓവര്‍ മുഴുവന്‍ ബാറ്റ് ചെയ്താല്‍ എതിര്‍ടീമിന്റെ തോല്‍വി ഉറപ്പാണ്. പരിചയസമ്പന്നരായ നിരവധി താരങ്ങളുള്ള ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. മികച്ച പ്രകടനം പുറത്തെടുക്കുകയും കൃതമായ സമയത്ത് തന്ത്രങ്ങള്‍ ഉപയോഗിക്കാനും കഴിഞ്ഞാല്‍ ബട്‌ലര്‍, സഞ്ജു, സ്റ്റീവ് സ്മിത്ത് എന്നിവരെ മറികടക്കാന്‍ സാധിക്കും.
സ്മിത്തും മികച്ച ഫോമിലാണ്. ഞങ്ങളുടെ ഗെയിം നടപ്പാക്കാന്‍ കഴിയുമെന്ന് കരുതുന്നു. അതോടൊപ്പം ദുബായിലെ ആദ്യജയവും.'' മോര്‍ഗന്‍ പറഞ്ഞുനിര്‍ത്തി. കഴിഞ്ഞ രണ്ട് മത്സരത്തില്‍ 200 റണ്‍സിനപ്പുറം നേടിയ ടീമാണ് രാജസ്ഥാന്‍. എന്നാല്‍ രണ്ട് മത്സരങ്ങളും ഷാര്‍ജയിലായിരുന്നു. ആദ്യമായിട്ടാണ് രാജസ്ഥാന്‍ ദുബായില്‍ കളിക്കുന്നത്.