ക്യാപ്റ്റനായുള്ള പന്തിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. ഷിംറോണ്‍ ഹെറ്റ്മയേര്‍, മാര്‍കസ് സ്‌റ്റോയിനിസ്, ക്രിസ് വോക്‌സ്, ടോം കറന്‍ എന്നിവരാണ് ഡല്‍ഹിയുടെ ഓവര്‍സീസ് താരങ്ങള്‍.
മുംബൈ: ഡല്‍ഹി കാപിറ്റല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റനായുള്ള പന്തിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്.
ഷിംറോണ്‍ ഹെറ്റ്മയേര്‍, മാര്‍കസ് സ്‌റ്റോയിനിസ്, ക്രിസ് വോക്‌സ്, ടോം കറന്‍ എന്നിവരാണ് ഡല്‍ഹിയുടെ ഓവര്‍സീസ് താരങ്ങള്‍. ചെന്നൈയില്‍ മൊയീന്‍ അലി, സാം കറന്‍, ഫാഫ് ഡു പ്ലെസിസ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവരും കളിക്കും.
undefined
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, അമ്പാട്ടി റായുഡു, ഫാഫ് ഡു പ്ലെസിസ്, സുരേഷ് റെയ്‌ന, എം എസ് ധോണി, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, ഷാര്‍ദുള്‍ താക്കൂര്‍, ദീപക് ചാഹര്‍.
ഡല്‍ഹി കാപിറ്റല്‍സ്: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, ക്രിസ് വോക്‌സ്, ആര്‍ അശ്വിന്‍, ടോം കറന്‍, അമിത് മിശ്ര, ആവേഷ് ഖാന്‍.