ഡേവിഡ് വില്ലിക്ക് പകരം വാനിന്ദു ഹസരങ്ക ടീമിലെത്തി. വൈശാഖ് വിജയകുമാര്‍ ആര്‍സിബി ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കും. കരണ്‍ ശര്‍മയാണ് പുറത്തായത്.
ബംഗളൂരു: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഡല്‍ഹി ഒരു മാറ്റം വരുത്തി. റോവ്മാന്‍ പവലിന് പകരം മിച്ചല്‍ മാര്‍ഷ് ടീമിലെത്തി. ബാംഗ്ലൂരു മാറ്റം വരുത്തിയിട്ടുണ്ട്. ഡേവിഡ് വില്ലിക്ക് പകരം വാനിന്ദു ഹസരങ്ക ടീമിലെത്തി. വൈശാഖ് വിജയകുമാര്‍ ആര്‍സിബി ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കും. കരണ്‍ ശര്‍മയാണ് പുറത്തായത്. ആദ്യ മത്സരം ജയിച്ച ആര്‍സിബി, തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റാണ് വരുന്നത്. വാനിന്ദു ഹസരങ്ക തിരികെയെത്തുന്നത് ടീമിന് കരുത്താകും. ഡല്‍ഹിക്ക് സീസണില്‍ ഒരു മത്സരത്തില്‍ പോലും ജയിക്കാനായിട്ടില്ല.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, മഹിപാല്‍ ലോംറോര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷഹ്ബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, വെയ്ന്‍ പാര്‍ന്‍െ, വിജയ്കുമാര്‍ വൈശാഖ്, മുഹമ്മദ് സിറാജ്.
undefined
ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, യഷ് ധുള്‍, മനീഷ് പാണ്ഡെ, അക്‌സര്‍ പട്ടേല്‍, അമന്‍ ഹഖീം ഖാന്‍, ലളിത് യാദവ്, അഭിഷേക് പോറല്‍, കുല്‍ദീപ് യാദവ്, അന്റിച്ച് നോര്‍ജെ, മുസ്തഫിസുര്‍ റഹ്മാന്‍.
അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതി ആറ് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ തോല്‍വി. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും തിലക് വര്‍മയുടെ തീപ്പൊരി ബാറ്റിംഗിന്‍റെയും കരുത്തില്‍മുംബൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.