ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ടീം സ്വന്തമാക്കാൻ രംഗത്തുണ്ട്
മുംബൈ: ഐപിഎൽ(IPL) ടീം സ്വന്തമാക്കാൻ ബോളിവുഡ് ദമ്പതിമാരായ ദീപിക പദുക്കോണും(Deepika Padukone) രൺവീർ സിംഗും(Ranveer Singh). അടുത്ത സീസണിലെ ഐപിഎല്ലിൽ രണ്ട് പുതിയ ടീമുകളാണ് ബിസിസിഐ(BCCI) അനുവദിക്കുന്നത്. ഇതിലൊന്ന് സ്വന്തമാക്കുകയാണ് ദീപികയുടേയും രൺവീറിന്‍റേയും ലക്ഷ്യം.
ബാഡ്‌മിന്‍റണിൽ ഇന്ത്യയുടെ ഇതിഹാസ താരമായ പ്രകാശ് പദുക്കോണിന്‍റെ മകളാണ് ദീപിക. രൺവീർ സിംഗ് ലോകത്തെ ഏറ്റവും ജനകീയ ബാസ്‌കറ്റ്ബോൾ ലീഗായ എൻബിഎയുടെ ബ്രാൻഡ് അംബാസഡറാണ്.
undefined
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ടീം സ്വന്തമാക്കാൻ രംഗത്തുണ്ട്. അദാനി ഗ്രൂപ്പ്, ഗോയങ്ക ഗ്രൂപ്പ് തുടങ്ങിയവും ഫ്രാഞ്ചൈസിക്കായി ശ്രമിക്കുന്നുണ്ട്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ജുഹി ചൗളയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും പ്രീതി സിന്‍റ പഞ്ചാബ് കിംഗ്‌സിന്‍റേയും ഉടമസ്ഥരാണ്. അടുത്ത തിങ്കളാഴ്‌ചയാണ് ബിസിസിഐ പുതിയ ടീം ഉടമകളെ പ്രഖ്യാപിക്കുക.
ലേലപ്പോരിന് യുണൈറ്റഡും!
പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഉടമസ്ഥരായ ഗ്ലേസര്‍ ഫാമിലി ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. പുതിയ ഐപിഎല്‍ ടീമുകള്‍ക്കായുള്ള ടെന്‍ഡര്‍ വാങ്ങാനുള്ള തീയതി ഇന്നലെ അവസാനിച്ചിരുന്നു. ഗ്ലേസര്‍ ഫാമിലിക്ക് പുറമെ, മുന്‍ ഫോര്‍മുല 1 ഉടമസ്ഥരായിരുന്ന സിവിസി പാര്‍ട്‌ണേഴ്‌സും ടെന്‍ഡര്‍ ഡോക്യുമെന്‍റുകള്‍ വാങ്ങിയിട്ടുണ്ട്.
വിദേശ ഗ്രൂപ്പുകള്‍ക്ക് ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അവര്‍ക്ക് ഇന്ത്യയില്‍ ഒരു കമ്പനി സ്വന്തമായി ഉണ്ടായിരിക്കണം. ടെന്‍ഡര്‍ ഡോക്യുമെന്റ് വാങ്ങിയത് കൊണ്ടുമാത്രം അത് ഫ്രാഞ്ചൈസി വാങ്ങാനാണ് എന്ന് പറയാനാവില്ലെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അഹമ്മദാബാദ്, ലക്‌നൗ, ഗുവാഹട്ടി, കട്ടക്ക്, ഇന്‍ഡോര്‍, ധരംശാല എന്നീ നഗരങ്ങളുടെ പേരാണ് പുതിയ ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട് ഉയരുന്നത്.