കോലി പറഞ്ഞാല്‍ ആര്‍സിബിക്ക് വേണ്ടി അതും ചെയ്യും; ആഗ്രഹം വ്യക്തമാക്കി ഡിവില്ലിയേഴ്‌സ്

By Web Team  |  First Published Sep 16, 2020, 9:50 PM IST

പുതിയ സീസണില്‍ അദ്ദേഹം വിക്കറ്റ് കീപ്പറായി കളിക്കുമോ എന്നൊരു ഉറപ്പുമില്ല. പാര്‍ത്ഥിവ് പട്ടേല്‍, ജോഷ് ഫിലിപ്പെ എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ട്.


Virat Kohli, ab de villiers, RCB, IPL, ഐപിഎല്‍, ആര്‍സിബി, വിരാട് കോലി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രധാനതാരങ്ങളില്‍ ഒരാളാണ് എബി ഡിവില്ലിയേഴ്‌സ്. വിവിധ സീസണുകളില്‍ ബാറ്റ്‌സ്മാന്‍ എന്നതിന് പുറമെ വിക്കറ്റ് കീപ്പറായും ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലും അദ്ദേഹം വിക്കറ്റ് കീപ്പറായി തിളങ്ങിയിട്ടുണ്ട്. പുതിയ സീസണില്‍ അദ്ദേഹം വിക്കറ്റ് കീപ്പറായി കളിക്കുമോ എന്നൊരു ഉറപ്പുമില്ല. പാര്‍ത്ഥിവ് പട്ടേല്‍, ജോഷ് ഫിലിപ്പെ എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ട്.

Latest Videos

undefined

ഇതിനിടെ ഒരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്. കോലി പറഞ്ഞാല്‍ പന്തെറിയാനും തയ്യാറാണെന്നാണ് ഡിവില്ലിയേവ്‌സ് പറയുന്നത്. ''ഞാന്‍ ഒരു മികച്ച ബൗളറൊന്നുമല്ല. എന്നാല്‍ കഴിഞ്ഞ രാത്രികളില്‍ കോലിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞാല്‍ പന്തെറിയാനും ഞാന്‍ തയ്യാറാണ്. മത്സരത്തില്‍ ഒരു പുതുമ കൊണ്ടുവരാന്‍ ഞാനും ആഗ്രഹിക്കുന്നു. 

മാച്ചിന്റെ അവസാന പന്തുവരെ ഊര്‍ജം കാത്തുസൂക്ഷിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. യുഎഇയില്‍ ആവട്ടെ കനത്ത ചൂടും. ഇത്തരം കാലാവസ്ഥയില്‍  മുമ്പ് ഞാന്‍ അധികം കളിച്ചിട്ടില്ല. എന്നാല്‍ ചെന്നൈയില്‍ ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് കളിച്ചത് ഓര്‍മവരുന്നു. അന്ന് കനത്ത ചൂടായിരുന്നു അവിടെ. അതേ കാലവാസ്ഥയാണ് യുഎഇയിലും. 

മുന്‍ സീസണുകളെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം താരങങളില്‍ നിന്നുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. കൊവിഡ് ഉണ്ടാക്കിയ ഇടവേള താരങ്ങളെ കൂടുതല്‍ ഊര്‍ജസ്വലരാക്കിയിട്ടുണ്ട്.'' ഡിവില്ലിയേഴ്‌സ് പറഞ്ഞുനിര്‍ത്തി.

ഇതുവരെ ആര്‍സിബിക്ക് ഐപിഎല്‍ കിരീടം നേടാനായിട്ടില്ല. മൂന്ന് തവണ ഫൈനലില്‍ എത്തിയെങ്കിലും തോല്‍ക്കാനായിരുന്നു വിധി. ഇത്തവണ ചരിത്രം മാറ്റിയെഴുതാമെന്ന പ്രതീക്ഷയിലാണ് കോലിയും സംഘവും.

click me!