ജയിലിൽ കഴിയുന്ന പോലെയാണ് പാകിസ്ഥാനിൽ ജീവിച്ചത്. ബാബർ അസം ആരാധകർ കാത്തുനിൽക്കുന്നതിനാൽ പുറത്തിറങ്ങാൻ പോലും അനുവദിച്ചിരുന്നില്ല
ചെന്നൈ: പാകിസ്ഥാൻ സൂപ്പർ ലീഗിലെ തന്റെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് മുൻ കിവീസ് താരവും കമന്റേറ്ററുമായ സൈമൺ ഡൗൽ. പാകിസ്ഥാനിൽ നേരിട്ട കടുത്ത മാനസിക പീഡനങ്ങളെ കുറിച്ചാണ് സൈമൺ ഡൗൽ പറഞ്ഞത്. പെഷവാർ സൽമി ക്യാപ്റ്റൻ ബാബർ അസമിനെ കുറിച്ച് നടത്തിയ അഭിപ്രായപ്രകടനത്തെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഭക്ഷണം കഴിക്കാനായി പുറത്ത് പോകാൻ പോലും സാധിക്കാത്ത അവസ്ഥയുണ്ടായിട്ടുണ്ട്.
ദേഷ്യം തീർക്കാൻ ആരാധകർ ഹോട്ടലിന് പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ കഴിയുന്ന പോലെയാണ് പാകിസ്ഥാനിൽ ജീവിച്ചത്. ബാബർ അസം ആരാധകർ കാത്തുനിൽക്കുന്നതിനാൽ പുറത്തിറങ്ങാൻ പോലും അനുവദിച്ചിരുന്നില്ല. ഭക്ഷണം പോലുമില്ലാതെ ദിവസങ്ങൾ കഴിഞ്ഞു. മാനസികമായി പീഡനം നേരിട്ടു. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അവിടുന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും സൈമൺ ഡൗൽ പറഞ്ഞു.
undefined
ടീമിന്റെ ആവശ്യം പരിഗണിക്കാതെ സെഞ്ചുറിക്ക് വേണ്ടി കളിക്കുന്നുവെന്നായിരുന്നു ബാബർ അസമിനെ കുറിച്ച് സൈമൺ ഡൗൽ പറഞ്ഞത്. ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനെരായ മത്സരത്തിൽ താരം 65 പന്തിൽ 115 റൺസ് നേടിയിരുന്നു. എന്നാൽ, 83 റൺസിൽ നിന്ന് 100ലേക്ക് എത്താൻ ബാബറിന് 14 പന്തുകൾ വേണ്ടി വന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് താരത്തെ സൈമൺ ഡൗൽ വിമർശിച്ചത്. ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയുള്ള മത്സരത്തിൽ കോലിയുടെ പ്രകനത്തിനെതിരെയും ഡൗൽ കഴിഞ്ഞ ദിവസം സമാനമായ വിമർശനം ഉന്നയിച്ചിരുന്നു.
കോലി ഒരു ട്രെയിൻ പോലെയാണ് തുടങ്ങിയത്. എന്നാൽ, 42 റൺസിൽ നിന്ന് 50ലേക്ക് എത്താൻ പത്ത് പന്തുകളാണ് എടുത്തത്. ഇങ്ങനെ ഒരു ഗെയിം ഒരിക്കലും അനുവദിക്കാനാവില്ലെന്നായിരുന്നു ഡൗലിന്റെ വിമർശനം. ആവശ്യത്തിന് വിക്കറ്റുകൾ കൈവശമുള്ള കളിയുടെ അത്തരമൊരു ഘട്ടത്തിൽ മികച്ച രീതിയിൽ മുന്നോട്ട് പോകണമായിരുന്നുവെന്നും ഡൗൽ കൂട്ടിച്ചേർത്തു.