മഴയില്ല! ഐപിഎല്‍ കലാശക്കൊട്ടിന് ടോസ് വീണു; ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ധോണിക്ക് ടോസ് ഭാഗ്യം

By Web Team  |  First Published May 29, 2023, 7:07 PM IST

ധോണിയുടെ ക്യാപ്റ്റന്‍സി മികവിലേക്ക് ചെന്നൈയും ആരാധകരും ഒരിക്കല്‍ക്കൂടി ഉറ്റുനോക്കുന്നു. ബാറ്റര്‍മാരെ തുണയ്ക്കുന്ന അഹമ്മദാബാദിലെ ശരാശരി സ്‌കോര്‍ 193 റണ്‍സാണ്.


അഹമ്മദാബാദ്: ഐപിഎഎല്‍ കലാശപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം പന്തെടുക്കും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. ഗുജറാത്തും മാറ്റില്ലാതെയാണ് ഇറങ്ങുന്നത്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായുഡു, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ, മതീഷ പരിരാന.

Latest Videos

undefined

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വ ലിറ്റില്‍.

സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് ജൈത്രയാത്ര തുടങ്ങിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിലെത്തിയത് പോയന്റ് പട്ടികയില്‍ ഒന്നാമന്‍മാരായാണ്. എന്നാല്‍ ചെപ്പോക്കില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ധോണിയും സംഘവും ഹാര്‍ദിക്കിന്റെ ഗുജറാത്തിനെ 15 റണ്‍സിന് വീഴ്ത്തി ഫൈനലുറപ്പിക്കുന്ന ആദ്യ ടീമായി. അഹമ്മദാബാദിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടം നിലനിര്‍ത്താനാണ് ടൈറ്റന്‍സ് ഇറങ്ങുന്നതെങ്കില്‍ അഞ്ചാം കിരീടം നേടി മുംബൈക്കൊപ്പമെത്തുകയെന്നതാണ് ചെന്നൈയുടെ ലക്ഷ്യം.

16 കളിയില്‍ മൂന്ന് സെഞ്ച്വറിയോടെ 851 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലായിരിക്കും ഫൈനലിലെ കേന്ദ്രബിന്ദു. ഗില്‍ ക്രീസില്‍ ഉള്ളിടത്തോളം ഗുജറാത്തിന് ഭയപ്പെടാനില്ല. ഗില്ലിനെ വേഗത്തില്‍ പുറത്താക്കുകയും റുതുരാജ് ഗെയ്ക്വാദ് പരമാവധി സമയം ക്രീസില്‍ തുടരുകയുമാണ് ചെന്നൈ ആഗ്രഹിക്കുന്നത്. ഇവര്‍ക്കൊപ്പം ഒറ്റയ്ക്ക് കളിമാറ്റിമറിക്കാന്‍ ശേഷിയുള്ളവര്‍ ഇരുനിരയിലുമുണ്ട്.

ഇന്നലത്തെ അടഞ്ഞമഴ, പാതി ഉറക്കം, പക്ഷേ 'തല' കപ്പെടുന്നത് കണ്ടിട്ടേ പോകൂ; ഇന്നും ധോണി ആരാധകരുടെ മഞ്ഞക്കടല്‍

ധോണിയുടെ ക്യാപ്റ്റന്‍സി മികവിലേക്ക് ചെന്നൈയും ആരാധകരും ഒരിക്കല്‍ക്കൂടി ഉറ്റുനോക്കുന്നു. ബാറ്റര്‍മാരെ തുണയ്ക്കുന്ന അഹമ്മദാബാദിലെ ശരാശരി സ്‌കോര്‍ 193 റണ്‍സാണ്. എട്ട് കളിയില്‍ അഞ്ചിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്താരെണെങ്കിലും ടോസ് വലിയ നിര്‍ണായക ഘടകമായേക്കില്ല.
 

click me!