എട്ട് പോയന്റുള്ള ഡല്‍ഹി അവസാന സ്ഥാനത്തും. ഇനിയുള്ള നാലുകളിയും ജയിച്ചാലേ ഡല്‍ഹിക്ക് പ്ലേ ഓഫ് സാധ്യതയുള്ളൂ. അവസാന രണ്ടുകളിയും ജയിച്ച ഡല്‍ഹി അവസാനം കളിച്ച അഞ്ചില്‍ നാലു കളികളും ജയിച്ചു.
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഡല്‍ഹി ഇറങുന്നത്. മനീഷ് പാണ്ഡെയ്ക്ക് പകരം ലളിത് യാദവ് ടീമിലെത്തി. ചെന്നൈയും ഒരു മാറ്റം വരുത്തി. ശിവം ദുബെയ്ക്ക് പകരം അമ്പാട്ടി റായുഡു ടീമിലെത്തി.
ഒരു മാറ്റവുമായിട്ടാണ് ഡല്‍ഹി ഇറങുന്നത്. മനീഷ് പാണ്ഡെയ്ക്ക് പകരം ലളിത് യാദവ് ടീമിലെത്തി. ചെന്നൈയും ഒരു മാറ്റം വരുത്തി. ശിവം ദുബെയ്ക്ക് പകരം അമ്പാട്ടി റായുഡു ടീമിലെത്തി.
ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, ഫിലിപ് സാള്‍ട്ട്, മിച്ചല്‍ മാര്‍ഷ്, റിലീ റൂസ്സോ, അക്‌സര്‍ പട്ടേല്‍, അമന്‍ ഹക്കീം ഖാന്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ.
undefined
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായുഡു, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, മതീഷ പതിരാന, തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ.
പ്ലേ ഓഫ് ഉറപ്പിക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നതെങ്കില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താാനണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുന്നത്. 11 കളിയില്‍ 13 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ധോണിയുടെ ചെന്നൈ. എട്ട് പോയന്റുള്ള ഡല്‍ഹി അവസാന സ്ഥാനത്തും.
ഇനിയുള്ള നാലുകളിയും ജയിച്ചാലേ ഡല്‍ഹിക്ക് പ്ലേ ഓഫ് സാധ്യതയുള്ളൂ. അവസാന രണ്ടുകളിയും ജയിച്ച ഡല്‍ഹി അവസാനം കളിച്ച അഞ്ചില്‍ നാലു കളികളും ജയിച്ചു. ചെന്നൈയാകട്ടെ അവസാനം കളിച്ച അഞ്ച് കളികളില്‍ രണ്ടെണ്ണം തോറ്റപ്പോള്‍ ലഖ്‌നൗവിനെതിരായ മത്സരം മഴമൂലം പൂര്‍ത്തിയാക്കാനായില്ല.
പ്ലേ ഓഫ് ബെര്‍ത്തിനായി മൂന്ന് മുതല്‍ 10വരെ സ്ഥാനങ്ങളിലുള്ളവര്‍ മത്സരിക്കുന്നതിനാല്‍ വെറും ജയമല്ല, റണ്‍നിരക്ക് ഉയര്‍ത്തിയുള്ളൊരു വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് ചെപ്പോക്കില്‍ ഡല്‍ഹി ഇറങ്ങുന്നത്. പക്ഷെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ അടക്കമുള്ളവരുടെ സ്ഥിരതയില്ലായ്മ ഇപ്പോഴും ഡല്‍ഹിക്ക് മുമ്പില്‍ പ്രതിസന്ധിയായി തുടരുന്നു.