തകര്‍ത്തടിക്കുന്ന ജോസ് ബട്‌ലറെയും യശ്വസ്വീ ജയ്‌സ്വാളിനെയും സഞ്ജു സാംസണെയും തളയ്ക്കാന്‍ ധോണി ആശ്രയിക്കുക മോയിന്‍ അലി, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെ ആയിരിക്കും.
ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ചെന്നൈ, ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഇന്ത്യയുടെ ഇതിഹാസ നായകന്‍ എം എസ് ധോണിയും സഞ്ജു സാംസണും നേര്‍ക്കുനേര്‍ വരുന്നുവെന്നുള്ള പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബൗളര്‍മാരുടെ അന്തകരാവുന്ന ഓപ്പണര്‍മാര്‍ ഇരുനിരയിലും ഉണ്ടെങ്കിലും കളിയുടെ ഗതി നിശ്ചയിക്കുക സ്പിന്നര്‍മാര്‍.
തകര്‍ത്തടിക്കുന്ന ജോസ് ബട്‌ലറെയും യശ്വസ്വീ ജയ്‌സ്വാളിനെയും സഞ്ജു സാംസണെയും തളയ്ക്കാന്‍ ധോണി ആശ്രയിക്കുക മോയിന്‍ അലി, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെ ആയിരിക്കും. മൂവരും ചേര്‍ന്ന് മൂന്ന് കളിയില്‍ വീഴ്ത്തിയത് പതിനൊന്ന് വിക്കറ്റ്. ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരിലൂടെയായിരിക്കും രാജസ്ഥാന്റെ സ്പിന്‍ മറുപടി. ഒരു സ്പിന്നറെ കൂടുതലല്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ മുരുകന്‍ അശ്വിന്‍ ടീമിലെത്തും. ചെപ്പോക്കില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളര്‍ അശ്വിനാണ്. ബാറ്റിംഗില്‍ രാജസ്ഥാന്‍റെ തലവേദന റിയാന്‍ പരാഗിന്‍റെ മോശം പ്രകടനമാണ്. പകരം ആകാശ് വസിഷ്ടിനെ പരീക്ഷിക്കാനും സാധ്യതയേറെ.
undefined
മാത്രമല്ല, പിച്ചില്‍ 175 റണ്‍സില്‍ കൂടുതല്‍ പിന്തുടര്‍ന്ന് ജയിക്കുക പ്രയാസം. രാജസ്ഥാനാകട്ടെ മൂന്ന് കളിയിലും 190ന് മുകളില്‍ സ്‌കോര്‍ ചെയ്തു. ട്രെന്റ് ബോള്‍ട്ടിന്റെ വേഗവും കൃത്യതയും ജേസണ്‍ ഹോള്‍ഡറുടെ ഓള്‍റൗണ്ട് മികവും ചെന്നൈയ്ക്ക് വെല്ലുവിളിയാവും. പരിക്കേറ്റ പേസര്‍ ദീപക് ചഹര്‍ ചെന്നൈ നിരയിലുണ്ടാവില്ല. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്റെ കാര്യത്തിലും ഉറപ്പില്ല.
റുതുരാജ് ഗെയ്ക്‌വാദിന്റെ സ്ഥിരതയും അജിങ്ക്യ രഹാനെയുടെ പരിചയസമ്പത്തും ചെന്നൈയ്ക്ക് കരുത്താവും. ഇരുടീമും ഏറ്റുമുട്ടിയത് 26 കളിയില്‍. പതിനഞ്ചില്‍ ചെന്നൈയും പതിനൊന്നില്‍ രാജസ്ഥാനും ജയം. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍...
രാജസ്ഥാന്‍ റോയല്‍സ്: യഷസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദ്രുവ് ജുറല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ് / ആകാശ് വസിഷ്ട് , ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, മുരുകന്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, യൂസ്‌വേന്ദ്ര ചാഹല്‍.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, മൊയീന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി, മിച്ചല്‍ സാന്റ്‌നര്‍, രാജ്‌വര്‍ധന്‍ ഹങ്കര്‍ഗേക്കര്‍, മഹീഷ് തീക്ഷണ, തുഷാര്‍ ദേഷ്പാണ്ഡെ.