നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ദുബായില്‍ വൈകിട്ട് ഏഴരയ്ക്ക് മുന്‍ ചാംപ്യന്മാരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ഇരുടീമും ഒടുവില്‍ ഏറ്റുമുട്ടിയപ്പോള്‍ കണ്ടത് റണ്‍മഴ.
ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിച്ച മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ദുബായില്‍ വൈകിട്ട് ഏഴരയ്ക്ക് മുന്‍ ചാംപ്യന്മാരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ഇരുടീമും ഒടുവില്‍ ഏറ്റുമുട്ടിയപ്പോള്‍ കണ്ടത് റണ്‍മഴ.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ 218 റണ്‍സ് മുംബൈ ഇന്ത്യന്‍സ് മറികടന്നത് അവസാന പന്തില്‍. ധോണിയും രോഹിത്തും വീണ്ടും മുഖാമുഖം വരുമ്പോള്‍ പ്രതീക്ഷിക്കുന്നത് സമാനപോരാട്ടം. ഏഴ് കളിയില്‍ അഞ്ച് ജയവുമായി പത്തു പോയിന്റുള്ള ചെന്നൈ രണ്ടും നാല് ജയവുമായി എട്ട് പോയിന്റുള്ള മുംബൈ നാലും സ്ഥാനങ്ങളില്‍.
undefined
പതിയെ തുടങ്ങുന്ന മുംബൈ താളംവീണ്ടെടുത്താന്‍ പിടിച്ചുകെട്ടുക പ്രയാസം. കീറണ്‍ പൊള്ളാര്‍ഡും ക്വിന്റണ്‍ ഡി കോക്കും ജസ്പ്രീത് ബുംറയും സൂര്യകുമാര്‍ യാദവും ട്രെന്റ് ബോള്‍ട്ടും പണ്ഡ്യ സഹോദരന്‍മാരുമെല്ലാം രോഹിത്തിന്റെ മുംബൈയ്ക്ക് കരുത്താകും.
കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റ ഡുപ്ലെസി ചെന്നൈ കളിച്ചേക്കില്ല. ക്വാറന്റീന്‍ പൂര്‍ത്തിയാക്കാത്ത സാം കറനും മുംബൈയ്‌ക്കെതിരെ ഉണ്ടാവില്ല. ബാറ്റിംഗില്‍ കിതയ്ക്കുന്ന ധോണിയെയാണ് ആദ്യഘട്ടത്തില്‍ കണ്ടത്.
പരിശീലനത്തില്‍ തുടര്‍ച്ചയായി കൂറ്റന്‍ ഷോട്ടുകളുതിര്‍ക്കുന്ന ധോണി ഈ മികവ് തുടര്‍ന്നാല്‍ ചെന്നൈ തല ഉയര്‍ത്തും. ധോണിയുടെ വിശ്വസ്തരായി സുരേഷ് റെയ്‌നയും അംബാട്ടി റായ്ഡുവും രവീന്ദ്ര ജഡേജയും ഒപ്പമുണ്ട്.