ഐപിഎല്‍ 2021: 'എതിരാളികള്‍ക്ക് മുതലെടുക്കാവുന്ന ദൗര്‍ബല്യങ്ങള്‍ ചെന്നൈക്കുണ്ട്'; വ്യക്തമാക്കി ബ്രയാന്‍ ലാറ

By Web Team  |  First Published Sep 27, 2021, 3:38 PM IST

നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ചെന്നൈ. ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ഏഴില്‍ അഞ്ച് മത്സരങ്ങളും ചെന്നൈ ജയിച്ചിരുന്നു.
 


ദുബായ്: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മോശം പ്രകടനമായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റേത് (Chennai Super Kings). എന്നാല്‍ പുതിയ സീസണില്‍ അതേ താരങ്ങളെ വച്ചുതന്നെ ടീം ഫോമിലേക്ക് മടങ്ങിയെത്തി. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ചെന്നൈ. ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ഏഴില്‍ അഞ്ച് മത്സരങ്ങളും ചെന്നൈ ജയിച്ചിരുന്നു. യുഎഇയില്‍ (UAE) എത്തിയപ്പോള്‍ ആദ്യ മൂന്ന് മത്സരങ്ങളും ചെന്നൈ സ്വന്തമാക്കി. 

ഐപിഎല്‍ 2021: വിരാട് കോലിയുടെ ആഹ്ലാദ പ്രകടനം അഭിനയിച്ചുകാണിച്ച് ഡിവില്ലിയേഴ്സ്- രസകരമായ വീഡിയോ കാണാം

Latest Videos

undefined

മുംബൈ ഇന്ത്യന്‍സ് (Mumbai Indians), റോയല്‍ ചലഞ്ചേഴ്്‌സ് ബാംഗ്ലൂര്‍ (RCB), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) എന്നിവരെയാണ് ചെന്നൈ തോല്‍പ്പിച്ചത്. ഇപ്പോള്‍ ചെന്നൈയെ പ്രതിരോധത്തിലാക്കുന്ന രണ്ട് കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസതാരം ബ്രയാന്‍ ലാറ (Brian Lara). ഇക്കാര്യങ്ങള്‍ എതിരാളികള്‍ക്ക് മുതലാക്കാന്‍ കഴിയുമെന്നാണ് ലാറ പറയുന്നത്. എന്നാല്‍ കൂടുതല്‍ വിശദീകരണത്തിലേക്ക് അദ്ദേഹം പോയില്ല. 

ഐപിഎല്‍ 2021: 'ചെന്നൈയെ തോല്‍പ്പിക്കാന്‍ ഒരേയൊരു വഴി'; എതിരാളികള്‍ക്ക് നിര്‍ദേശവുമായി സെവാഗ്

ലാറയുടെ വാക്കുകള്‍... ''എല്ലാ ടീമുകളും എതിരാളികളടെ ദൗര്‍ബല്യം മനസിലാക്കണം. ചെന്നൈയ്ക്കും ചില പ്രശ്‌നങ്ങളുണ്ട്. താരങ്ങളുടെ പേരെടുത്ത് പറയാനോ അതിന്റെ വിശദീകരണങ്ങളിലേക്കോ ലാറ പോകുന്നില്ല. എന്നാല്‍ അവര്‍ക്ക് ദൗര്‍ബല്യമുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. അതുവേണമെങ്കില്‍ എതിര്‍ ടീമുകള്‍ക്ക് മുതലെടുക്കാം. യുഎഇയില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നാല് വിക്കറ്റ് നഷ്ടമായിട്ടും ചെന്നൈ ജയിച്ചു. അവര്‍ക്കന്ന് ആ ദൗര്‍ബല്യം മനസിലായില്ല.'' ലാറ പറഞ്ഞുനിര്‍ത്തി. 

ഐപിഎല്‍ 2021: വിലക്കും പിഴയും ഒഴിവാക്കാന്‍ സഞ്ജുവിന് ധോണിയെ മാതൃകയാക്കാം

ചെന്നൈ തോല്‍ക്കുമെന്ന് കരുതുമ്പോഴെല്ലാം ഏതെങ്കിലും താരങ്ങള്‍ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാറുണ്ട്. ഇന്നലെ രവീന്ദ്ര ജഡേജയുടെ ജോലിയായിരുന്നത്. ഫാഫ് ഡു പ്ലെസിസ്, റിതുരാജ് ഗെയ്കവാദ്, ദീപക് ചാഹര്‍ എന്നിവരെല്ലാം ഒരുതരത്തില്‍ ചെന്നൈയുടെ ഹീറോകളായി. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ക്ലാസ് തെളിയിക്കുന്നതാണ് വിജയങ്ങളെല്ലാം. പുതിയ സീസണില്‍ മറ്റൊരു ഗെയിം പ്ലാനുമായിട്ടാണ് സിഎസ്‌കെ എത്തിയത്.

click me!