വിരാട് കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞത് സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനെന്ന് മുന്‍ ഓസീസ് താരം

By Web Team  |  First Published Sep 20, 2021, 10:07 PM IST

200 ടെസ്റ്റില്‍ നിന്ന് 51 സെഞ്ചുറികളാണ് സച്ചിന്‍ നേടിയത്. അതുകൊണ്ട് ടെസ്റ്റിലാവും ഇനി കോലിയുടെ ശ്രദ്ധ എന്നാണ് എനിക്കുതോന്നുന്നത്. കുറഞ്ഞത് 50- ടെസ്റ്റ് സെഞ്ചുറികളെങ്കിലും നേടാനാവും അദ്ദേഹത്തിന്‍റെ ശ്രമം.


അബുദാബി: വിരാട് കോലി ഇന്ത്യന്‍ ടി20 ടീമിന്‍റെയും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെയും നായകസ്ഥാനം ഒഴിഞ്ഞത് ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കാനുമാണെന്ന് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. 32കാരനായ കോലിക്ക് മുന്നില്‍ വിശാലമായ ലക്ഷ്യങ്ങളാണുള്ളതെന്നും സച്ചിന്‍റെ റെക്കോര്‍ഡും അതിലുള്‍പ്പെടുമെന്നും ഹോഗ് പറഞ്ഞു.

ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ കോലിക്ക് ഏകദിനങ്ങളിലും ടെസ്റ്റിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയും. അതുമുന്നില്‍ കണ്ടാണ് അദ്ദേഹം ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്‍റെയും ബാംഗ്ലൂരിന്‍റെയും ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്. അതിനൊപ്പം ചില റെക്കോര്‍ഡുകള്‍ കൂടി അദ്ദേഹം ലക്ഷ്യം വെക്കുന്നുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 100 രാജ്യാന്തര സെഞ്ചുറികളെന്ന റെക്കോര്‍ഡ‍ാണ് അത്. ഏകദിനത്തില്‍ 43 സെഞ്ചുറികളുമായി സച്ചിന്‍റെ റെക്കോര്‍ഡിന് അടുത്താണ് അദ്ദേഹം. പക്ഷെ ടെസ്റ്റില്‍ 27 സെഞ്ചുറികളെ കോലിയുടെ പേരിലുള്ളു.

Latest Videos

undefined

Also Read:വീണ്ടും കോലിയുടെ സര്‍പ്രൈസ്; ആര്‍സിബി നായകസ്ഥാനവും ഒഴിയുന്നു!

200 ടെസ്റ്റില്‍ നിന്ന് 51 സെഞ്ചുറികളാണ് സച്ചിന്‍ നേടിയത്. അതുകൊണ്ട് ടെസ്റ്റിലാവും ഇനി കോലിയുടെ ശ്രദ്ധ എന്നാണ് എനിക്കുതോന്നുന്നത്. കുറഞ്ഞത് 50- ടെസ്റ്റ് സെഞ്ചുറികളെങ്കിലും നേടാനാവും അദ്ദേഹത്തിന്‍റെ ശ്രമം. അതുപോലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാവാനും കോലി ആഗ്രഹിക്കുന്നു. അതാണ് കോലി ഈ തീരുമാനങ്ങളെടുത്തതിന് പിന്നിലെന്നും ഹോഗ് തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

Also Read:കണക്കുകളിലും വിശകലനങ്ങളിലുമല്ല, കളിയിലാണ് കാര്യമെന്ന് കോലി

ടി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ടി20 ടീമിന്‍റെ നായകസ്ഥാനം ഒഴിയുമെന്ന് കോലി പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനുശേഷം ക്യാപ്റ്റനെന്ന നിലയില്‍ ഇത് തന്‍റെ അവസാന ഐപിഎല്‍ ആയിരിക്കുമെന്നും കളിക്കാരനെന്ന നിലയില്‍ ഐപിഎല്ലില്‍ തുടരുന്നിടത്തോളം കാലം ബാംഗ്ലൂരിനായി കളിക്കുമെന്നും കോലി ഇന്നലെ പ്രഖ്യാപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!