ബിസിസിഐ സംഘം ദുബൈയില്‍; ഐപിഎല്ലിന് കാണികളെ അനുവദിച്ചേക്കും

By Web Team  |  First Published May 31, 2021, 7:48 PM IST

നേരത്തെ ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഐപിഎല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. താരങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 
 


മുംബൈ: പാതിവഴിയില്‍ ഉപേക്ഷിപ്പെട്ട ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നടക്കുമെന്ന് അടുത്തിടെ ബിസിസിഐ അറിയിച്ചിരുന്നു. സെപ്റ്റംബര്‍- ഒക്‌ടോബര്‍ മാസങ്ങളിലാണ് ഐപിഎല്‍ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. നേരത്തെ ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഐപിഎല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. താരങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

പിന്നാലെ ഐപിഎല്‍ ഇംഗ്ലണ്ടില്‍ നടക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും യുഎഇയിലേക്ക് തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയില്‍ ഐപിഎല്‍ നടത്തുമ്പോല്‍ കാണികള്‍ക്ക് പ്രവേശനമില്ലായിരുന്നു. എന്നാല്‍ യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കാണികെ അനുവദിക്കുമെന്നാണ് പുറ്തതുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Latest Videos

undefined

സ്റ്റേഡിയത്തിന്റെ 50 ശതമാനത്തോളം കാണികളെ പ്രവേശിപ്പിക്കാം. എന്നാല്‍ വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനമുണ്ടാവൂ. യുഎഇയിലാണെങ്കില്‍ വാക്‌സീന്‍ നടപടികള്‍ വേഗത്തിലാണ്. അതുകൊണ്ടുതന്നെ കാണികളെ പ്രവേശിപ്പിക്കാന്‍ സാധ്യതയേറെയാണ്. 

ഐപിഎല്‍ നടത്തിപ്പ് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബിസിസിഐ ഭാരവാഹികള്‍ ദുബൈയില്‍ എത്തിയിരുന്നു.

click me!