ബാംഗ്ലൂരിനെതിരെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ മുംബൈക്ക് തുടക്കം പാളി

By Web Team  |  First Published Sep 28, 2020, 10:02 PM IST

രോഹിത് ശര്‍മ (8), സൂര്യകുമാര്‍ യാദവ് (0), ക്വിന്റണ്‍ ഡി കോക്ക് (15 പന്തില്‍ 14) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈ ഇന്ത്യന്‍സിന് നഷ്ടമായത്.


ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം തകര്‍ച്ചയോടെ. ആര്‍സിബിയുടെ 201നെതിരെ മുംബൈ ഇന്ത്യന്‍സ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 41 എന്ന നിലയിലാണ്. രോഹിത് ശര്‍മ (8), സൂര്യകുമാര്‍ യാദവ് (0), ക്വിന്റണ്‍ ഡി കോക്ക് (15 പന്തില്‍ 14) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈ ഇന്ത്യന്‍സിന് നഷ്ടമായത്. വാഷിംഗ്ടണ്‍ സുന്ദര്‍, ഇസുരു ഉഡാന, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് ബാംഗ്ലൂരിന് വേണ്ടി വിക്കറ്റ് വീഴ്ത്തിയത്.

രണ്ടാം ഓവറില്‍ തന്നെ മുംബൈ ഇന്ത്യന്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായി. സുന്ദറിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ ക്യാപ്റ്റന്‍ രോഹിത് മടങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ സൂര്യകുമാറും മടങ്ങി. നേരിട്ട രണ്ടാം പന്തില്‍ താരം വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലിയേഴ്‌സിന് ക്യാച്ച് മടങ്ങി. ഡി കോക്കാവട്ടെ ചാഹലിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ പുറത്തായി.  ഇശാന്‍ കിഷന്‍ (), ഹാര്‍ദിക് പാണ്ഡ്യ () എന്നിവരാണ് ക്രീസില്‍. 

Latest Videos

നേരത്തെ ദേവ്ദത്ത് പടിക്കല്‍ (40 പന്തില്‍ 54), ആരോണ്‍ ഫിഞ്ച് (35 പന്തില്‍ 52), ഡിവില്ലിയേഴ്‌സ് (24 പന്തില്‍ പുറത്താവാതെ 55), ശിവം ദുബെ (10 പന്തില്‍ പുറത്താവാതെ 27) എന്നിവരുടെ വിക്കറ്റുകളാണ് ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മൂന്നാമനായി ബാറ്റിങ്ങിന് ഇറങ്ങിയ വിരാട് കോലി ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. മുംബൈക്കായി ട്രന്റ് ബോള്‍ട്ട് രണ്ടും രാഹുല്‍ ചാഹര്‍ ഒരു വിക്കറ്റ് വീഴ്ത്തി.
 

click me!